ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി വിജയ്

ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നേരിടണമെന്നും മറ്റുള്ളവര്‍ക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Tamil Nadu CM Vijay
Tamil Nadu CM Vijay
Updated on: 
1 min read

ചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനും, വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Tamil Nadu CM Vijay
'എന്തിനാണ് മാതാവിനെ കൊല്ലാന്‍ കൊണ്ടുവന്നത്?'; ബക്രീദിന് അറക്കാനെത്തിച്ച പശുക്കളെ മടക്കിയയച്ച് മുസ്ലീം വിശ്വാസികള്‍; അന്നം മുട്ടുമെന്ന് ഹിന്ദു കര്‍ഷകര്‍

വിചാരണ നടപടികള്‍ വേഗത്തിലാക്കാനും, മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അവബോധം വളര്‍ത്താനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നേരിടണമെന്നും മറ്റുള്ളവര്‍ക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Tamil Nadu CM Vijay
പത്ത് വയസുകാരിയുടെ ബലാത്സംഗം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍

സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി എം സായികുമാര്‍, ആഭ്യന്തര സെക്രട്ടറി കെ മണിവാസന്‍, അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍, സാമൂഹികക്ഷേമ - വനിതാ അവകാശ വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബല്‍ദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ടിവികെ സര്‍ക്കാരിന്റെ ഭരണത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് അവലോകന യോഗം ചേര്‍ന്നത്. കൊലപാതകങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതില്‍ പ്രധാന പ്രതിപക്ഷമായ ഡിഎംകെ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Summary

Book sexual crime cases promptly, ensure stringent punishment to culprits, Tamil Nadu CM Vijay tells police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

TN Power Cuts Vijay Govt
വിജയ് സർക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോര്
TVK president and Chief Minister of Tamilnadu C Joseph Vijay and Rahul Gandhi
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com