ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു..പത്തനംതിട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ വെളുത്തുമെലിഞ്ഞ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്..കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടത്തി മോഹന്‍ ബഗാന്- ഈസ്റ്റ് ബഗാന് ആരാധകര്‍. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാന്- ഈസ്റ്റ് ബഗാന് മത്സരം റദ്ദാക്കിയിരുന്നു..തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്ക്കന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു..കൊച്ചി: മലയാളം സൂപ്പര്‍താരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates