വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടയ്നര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
Tragic road accident on the Mumbai-Ahmedabad National Highway in Maharashtra
ട്രാവലറും കൂട്ടിയിടിച്ച്
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ - അഹമ്മദാബാദ് ദേശീയപാതയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടയ്നര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

Tragic road accident on the Mumbai-Ahmedabad National Highway in Maharashtra
സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

വിവാഹസംഘം സഞ്ചരിച്ച ട്രാവലറില്‍ നാല്‍പ്പതിലേറെപ്പേരുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും മറിഞ്ഞ് ആളുകള്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പരിക്കേറ്റവര്‍ കാസയിലെ ഉപജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അമിതവേഗവും ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Summary

Tragic road accident on the Mumbai-Ahmedabad National Highway in Maharashtra has claimed 13 lives and injured over twenty people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com