ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോ റിക്വസ്റ്റ്, ട്രെയിന്‍ യാത്രയിലെ വിചിത്ര അനുഭവം പങ്കുവച്ച് യുവതി

യാത്രികരുടെ സുരക്ഷ ആശങ്കയിലാക്കുന്ന സംഭവം എന്ന നിലയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്
train ticket checker sent Instagram request after ticket check Woman claims
train ticket checker sent Instagram request after ticket check Woman claims File
Updated on
1 min read

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ റെയില്‍വെ ടിക്കറ്റ് എക്‌സാമിനറുടെ റിക്വസ്റ്റ് എത്തിയെന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെയെ ഉള്‍പ്പെടെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.

train ticket checker sent Instagram request after ticket check Woman claims
'ഐക്യത്തിന്റെ ഉത്സവം'; മൈസൂരില്‍ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് ബാനു മുഷ്താഖ്

''അടുത്തിടെ നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ടി സിയുടെ ഫോളോ റിക്വസ്റ്റ് കണ്ട് ഞെട്ടിപ്പോയി. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരിക്കണം ടി സി തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോള്‍ ശരിക്കും പേടിയാണ് തോന്നിയത്'' എന്നും യുവതി കുറിയ്ക്കുന്നു. റെയില്‍വെയ്ക്ക് ഉള്‍പ്പെടെ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം എന്നാണ് യുവതി നടപടിയെ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ, സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചിന്തിക്കുന്നത് എന്നും യുവതി കുറിപ്പില്‍ പറയുന്നു.

യാത്രികരുടെ സുരക്ഷ ആശങ്കയിലാക്കുന്ന സംഭവം എന്ന നിലയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. വിഷയത്തില്‍ പരാതി നല്‍കണം എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നു.

Summary

A woman has alleged a train ticket checker who inspected her ticket during a journey later found her on Instagram and sent her a follow request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com