പ്രതിപക്ഷം എതിര്‍ത്തു; ശബ്ദവോട്ടോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്‌സഭ

കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
Transgender bill passed by voice vote in Lok Sabha
ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്‌സഭ
Updated on
1 min read

ന്യൂഡല്‍ഹി:പ്രതിപക്ഷ എതിര്‍പ്പിനിടെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കി ലോക്‌സഭ. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ജനിതിക, ശാരീരിക വ്യത്യാസങ്ങള്‍ മാത്രമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

Transgender bill passed by voice vote in Lok Sabha
'പാക് ഭീകര സംഘടനാ സഹായത്തോടെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു'; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ്

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു. കിന്നര്‍, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തര്‍ലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാന്‍സ്ജെന്‍ഡര്‍ ആയി കണക്കാക്കൂ. വ്യക്തിപരമായ താല്‍പര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ ജില്ലാ മജിസ്‌ട്രേറ്റ് ആകും ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

Transgender bill passed by voice vote in Lok Sabha
'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

സ്വയം ലിംഗപദവി നിര്‍ണയിക്കാനുള്ള അവകാശം ബില്ല് തകര്‍ക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

Summary

Transgender bill passed by voice vote in Lok Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com