'വിഡ്ഢികള്‍ക്ക് മനസ്സിലാകില്ല', അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ കേസെടുത്തതിനെ വിമര്‍ശിച്ച് മഹുവ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് മഹുവയുടെ വിശദീകരണം.
Trinamool Congress MP Mahua Moitra took a sharp jibe at BJP Chhattisgarh police case
Trinamool Congress MP Mahua Moitra
Updated on
1 min read

ന്യൂഡല്‍ഹി: അമിത് ഷായ്ക്ക് എതിരായ പരാമര്‍ശത്തിന്റൈ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്ത ഛത്തീസ്ഗഡ് പൊലീസ് നടപടിയെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര. 'വിഡ്ഢികള്‍ക്ക് ഭാഷാശൈലികള്‍ മനസ്സിലാകുന്നില്ല' എന്നാണ് വിഷയത്തില്‍ ടിഎംസി എംപിയുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് മഹുവയുടെ വിശദീകരണം.

Trinamool Congress MP Mahua Moitra took a sharp jibe at BJP Chhattisgarh police case
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

'വിഡ്ഢികള്‍ക്ക് പദപ്രയോഗങ്ങള്‍ മനസ്സിലാകില്ല,'തല ഉരുളും' എന്നാല്‍ ഒരാളുടെ തല വെട്ടുകയല്ല. ആലങ്കാരികമായ പദ പ്രയോഗമാണ് താന്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനെയാണ് താന്‍ പറഞ്ഞത്. ഗുഗിള്‍ വിവര്‍ത്തനം അനുസരിച്ച് വാചകങ്ങള്‍ പരിശോധിക്കുമ്പോള്‍ ആണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നും മഹുവ വീഡിയോയില്‍ പറഞ്ഞു. തനിക്ക് എതിരായ കേസിനെതിരെ കോടതിയെ സമീപിക്കും എന്നും മഹുവ അറിയിച്ചു.

Trinamool Congress MP Mahua Moitra took a sharp jibe at BJP Chhattisgarh police case
ചൈനയില്‍ മോദി സഞ്ചരിച്ചത് ഷി ജിന്‍പിങ്ങിന്റെ ഇഷ്ട കാറില്‍; 'ആഢംബരത്തിന്റെ അവസാന വാക്ക്', ഹോങ്കിഎല്‍5 ലിമോസിന്‍ ഫീച്ചറുകള്‍

പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നു എന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയ മഹുവയുടെ വാക്കുകളാണ് വിവാദത്തിന് ആധാരം. ബംഗ്ലാദേശേില്‍ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നും മെഹുവ ആഹ്വാനം ചെയ്തു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തര്‍ പൊലീസിനെ സമീപിച്ചത്. റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Summary

Trinamool Congress MP Mahua Moitra response to the FIR registered against her in Chhattisgarh's Raipur, for her alleged "derogatory" remarks against Home Minister Amit Shah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com