

ചെന്നൈ : വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചി ജില്ലാ കലക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.
നവംബര്‍ 23-ന് കലക്ടര്‍ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നല്‍കി. കലക്ടറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കുറിച്ചി ഓള്‍ വനിതാ പൊലീസ് എംഎല്‍എയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഡി.എം.കെ എംപി കനിമൊഴിയാണ് ഈ വിഷയം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. ഇതിനെത്തുടര്‍ന്ന്, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങള്‍ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates