ഫ്ലാറ്റിന്റെ 25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

അപകടസമയത്ത്‌ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗാസിയാബാദ്‌: ഫ്ലാറ്റിറ്റിന്റെ 25ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് മരിച്ചത്‌

പതിനാലുവയസുള്ള സഹോദരങ്ങളാണ് മരിച്ചത്. രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

സംഭവസമയത്ത് അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീഴുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും പൊലിസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com