മദ്യലഹരിയില്‍ ട്രെയിനില്‍ വാള്‍ വീശി യുവാക്കളുടെ പരാക്രമം;  മറ്റ് കോച്ചുകളിലേക്ക് ഓടി യാത്രക്കാര്‍; രണ്ടുപേര്‍ അറസ്റ്റില്‍

മദ്യലഹരിയിലായിരുന്ന യുവാക്കള്‍ വാള്‍ വീശി യാത്രക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ കോച്ചില്‍ നിന്ന് യാത്രക്കാര്‍ മറ്റ് കോച്ചുകളിലേക്ക് ഓടാന്‍ തുടങ്ങി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ബംഗളൂരു:  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വാള്‍ വീശി പരിഭ്രാന്തി സൃഷ്ടിച്ച് യുവാക്കള്‍. തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്ന ജയപ്രഭു, പ്രസാദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന യുവാക്കള്‍ വാള്‍ വീശി യാത്രക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ കോച്ചില്‍ നിന്ന് യാത്രക്കാര്‍ മറ്റ് കോച്ചുകളിലേക്ക് ഓടാന്‍ തുടങ്ങി. ഏറെ നേരത്തെ പരാക്രമത്തിനിടെ ടിടിഇമാരായ കെ ബാബു, കെ.ശ്രീനിവാസ് ഷെട്ടി, തിമ്മപ്പ ഗൗഡ എന്നിവര്‍ കോച്ചിലെത്തി വാളുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 

പ്രതികളെ മംഗളരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന് കൈമാറി. അക്രമത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാള്‍ വീശിയതിനെ തുടര്‍ന്ന് നിരവധി സീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രതികളില്‍ നിന്ന് വാള്‍ റെയില്‍വേ പൊലീസ് പിടിച്ചെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER