മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്ത് രോഗികളുടെ എണ്ണം 23 ആയി

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read


മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതോടെ ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണം 23 ആയി. 

അതേസമയം ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സിംബാബ്‌വെയില്‍ നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്‌ക് കാറ്റഗറിയില്‍ പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ടു വാക്‌സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്‌വെയില്‍ നിന്നു വന്നതാണ്. സഹോദരന്‍ ജാംനഗറില്‍ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗര്‍ തദ്ദേശ ഭരണ അധികാരികള്‍ പറഞ്ഞു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരുടെ വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com