നാട്ടുകാര്‍ ക്യൂവില്‍; ബിജെപി എംപിയുടെ സ്റ്റാഫിന് ഓഫിസില്‍ വാക്‌സിനേഷന്‍, വിവാദം

നാട്ടുകാര്‍ ക്യൂവില്‍; ബിജെപി എംപിയുടെ സ്റ്റാഫിന് ഓഫിസില്‍ വാക്‌സിനേഷന്‍, വിവാദം
ബിജെപി എംപിയുടെ സ്റ്റാഫ് അംഗത്തിന് ഓഫിസില്‍ വാക്‌സിന്‍ നല്‍കുന്നു/വിഡിയോ ചിത്രം
ബിജെപി എംപിയുടെ സ്റ്റാഫ് അംഗത്തിന് ഓഫിസില്‍ വാക്‌സിന്‍ നല്‍കുന്നു/വിഡിയോ ചിത്രം
Updated on
1 min read



ഉജ്ജയിന്‍: സ്റ്റാഫ് അംഗങ്ങള്‍ക്കു സ്വന്തം ഓഫിസില്‍ വാക്‌സിന്‍ നല്‍കിയ ബിജെപിയുടെ ഉജ്ജയിന്‍ എംപി അനില്‍ ഫിറോസിയ വിവാദത്തില്‍. ജനങ്ങള്‍ വാക്‌സിനായി ക്യൂ നില്‍ക്കുമ്പോള്‍ സ്റ്റാഫിന് ഓഫിസില്‍ വാക്‌സിന്‍ എത്തിച്ചുനല്‍കിയ എംപിയുടെ നടപടിക്കെതിരെ വിമര്‍ശനം ശക്തമായി.

എംപി സ്വന്തം ഓഫിസില്‍ വാക്‌സിനേഷന്‍ നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. മധ്യപ്രദേശ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എംപിയുടെ ഓഫിസില്‍ എത്തി സ്റ്റാഫിനു വാക്‌സിന്‍ നല്‍കുകയായിരുന്നു.

നാട്ടില്‍ പൗരന്മാര്‍ വാക്‌സിനായി ക്യൂ നില്‍ക്കുമ്പോള്‍ എംപിക്ക് എങ്ങനെയാണ് ഓഫിസില്‍ വാക്‌സിന്‍ ലഭ്യമായതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പൗരന്മാര്‍ക്കു നല്‍കേണ്ട വാക്‌സിനാണ് ഔദ്യോഗിക സംവിധാനങ്ങളെ നോക്കുകുത്തിയാക്കി എംപി ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

കോവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സ്റ്റാഫ് അംഗങ്ങള്‍ക്കു വാക്‌സിന്‍ നല്‍കിയതെന്ന് ഫിറോസിയ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com