'ലൈംഗികതയുടെ അതിപ്രസരം'; അജാസ് ഖാന്റെ 'ഹൗസ് അറസ്റ്റ്'പിന്‍വലിച്ച് ഉല്ലൂ ആപ്; നടന് വനിതാ കമ്മീഷന്‍

നടന്‍ അജാസ് ഖാന്‍ അവതരിപ്പിച്ച 'ഹൗസ് അറസ്റ്റ്' എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ സ്വമേധായ കേസ് എടുത്ത വനിതാ കമ്മീഷന്‍റെ അതിന്റെ ഉള്ളടക്കത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.
HOUSE ARREST SHOW
'ഹൗസ് അറസ്റ്റ്' ഷോ-അജാസ് ഖാന്‍
Updated on
1 min read

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് അജാസ് ഖാന്‍ അവതരിപ്പിച്ച 'ഹൗസ് അറസ്റ്റ്' എന്ന റിയാലിറ്റി ഷോ പിന്‍വലിച്ച് ഉല്ലൂ ആപ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്ത റിയാലിറ്റി ഷോയില്‍നിന്നുള്ള വൈറല്‍ ക്ലിപ്പിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. അതേസമയം, ബെവ് ഷോയിലൂടെ അശ്‌ളീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഉല്ലൂ ആപ് സിഇഒ വിഭു അഗര്‍വാളിനെയും നടന്‍ അജാസ്ഖാനും ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. 'ഹൗസ് അറസ്റ്റ്' എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ സ്വമേധായ കേസ് എടുത്ത വനിതാ കമ്മീഷന്‍ അതിന്റെ ഉള്ളടക്കത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.

ഷോ അവതാരകനായ അജാസ്ഖാനോടും സിഇഒ അഗര്‍വാളിനോടും മേയ് ഒന്‍പതിന് ഹാജരാകാന്‍ ദേശീയ വനിത കമ്മീഷന്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 29ലെ റിയാലിറ്റി ഷോയില്‍ നിന്നുള്ളഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടിക്കെതിരെ പ്രതിഷേധം കനത്തത്. അവതാരകനായ അജാസ് ഖാന്‍ മത്സരാര്‍ത്ഥികളോട് സെക്‌സ് പൊസിഷനുകളേക്കുറിച്ച് അറിയാമോ എന്നും അത്തരം കാര്യങ്ങളിലെ അറിവ് പ്രകടിപ്പിക്കാമോ എന്നും ചോദിച്ചിരുന്നു. കൂടാതെ ചില പൊസിഷനുകള്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് റിയാലിറ്റി ഷോക്കും അജാസ് ഖാനുമെതിരെ വിമര്‍ശനമുയര്‍ന്നത്.

പുറത്തുവന്ന വിഡിയോ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ പറഞ്ഞു. സത്രീത്വത്തെ അപമാനിക്കുന്നതും അന്തസ്സുകെടുത്തുന്നതും ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇതെന്നും അവര്‍ പറഞ്ഞു. വിനോദത്തിന്റെ പേരില്‍ സ്ത്രകളെ ചുഷണം ചെയ്യുന്നതുള്‍പ്പടെയുള്ള ഉള്ളടക്കം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റുഫോമുകള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com