വാടക കൊടുക്കാന്‍ പണമില്ല; ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് 'കാഴ്ചവച്ച്' യുവാവ്; കൊടുംക്രൂരത, അറസ്റ്റില്‍

കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കിയത്.
Unable To Pay Rs 2,000 Rent, Gujarat Man Lets Landlord Rape Wife, Daughter
അറസ്റ്റിലായ പിതാവ്‌
Updated on
1 min read

അഹമ്മദാബാദ്: വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.

Unable To Pay Rs 2,000 Rent, Gujarat Man Lets Landlord Rape Wife, Daughter
'ഡാര്‍ലിങ്, രണ്ട് ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്; നീ എപ്പോഴാണ് കാണാന്‍ വരുന്നത്?' നീറ്റ് ക്രമക്കേടില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം മുമ്പ് മോര്‍ബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറയന്നു. പ്രതിമാസം 2,000 രൂപ വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായി. ഈ സാഹചര്യത്തിലാണ്, കുടിശ്ശികയുള്ള വാടകയ്ക്ക് പകരമായി തന്റെ ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ അനുവദിക്കാമെന്ന ധാരണ വീട്ടുടമയുമായി ഇയാള്‍ ഉണ്ടാക്കിയത്.

Unable To Pay Rs 2,000 Rent, Gujarat Man Lets Landlord Rape Wife, Daughter
'അവളുടെ മുറിവില്‍ ഉപ്പുതേക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശം? '; പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശാരീരിക പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ല'

ഈ അതിക്രമത്തെക്കുറിച്ച് യുവതിയുടെ അമ്മ അറിഞ്ഞതോടെ അവര്‍ മോര്‍ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവും വീട്ടുടമയും ചേര്‍ന്നാണ് ഈ ക്രൂരത ആസൂത്രണം ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെഎം ലാല്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ള മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Summary

Unable To Pay Rs 2,000 Rent, Gujarat Man Lets Landlord Rape Wife, Daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com