ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി

വ്യത്യസ്ത താല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സമവായത്തിലെത്താനായത് രാജ്യത്തിന് വലിയ നേട്ടമാണെന്ന് മോദി
narendra modi
നരേന്ദ്ര മോദി
Updated on
1 min read

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ ന്യൂഡല്‍ഹി പ്രഖ്യാപനം യാതൊരു എതിര്‍പ്പുകളുമില്ലാതെ ഏകകണ്ഠമായി അംഗീകരിച്ചത് ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെയും രാജ്യത്തോടുള്ള ലോകത്തിന്റെ വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെയും തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ഭൗമരാഷ്ട്രീയ താല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സമവായത്തിലെത്താന്‍ കഴിഞ്ഞത് രാജ്യത്തിന് വലിയ നേട്ടമാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ സെമികോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.

വളര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതില്‍ ബ്രിക്‌സ് കൂട്ടായ്മയുടെ പ്രസക്തിയും ഉത്തരവാദിത്തവും ഈ പ്രഖ്യാപനം എടുത്തുകാട്ടുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങള്‍ക്കപ്പുറം സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ ആഗോളതലത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കൂട്ടായ്മക്ക് സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മികച്ച രീതിയിലാണ് മോദി ചൂണ്ടിക്കാണിച്ചു. സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 7.8 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ച. ഒരുഭാഗത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഭിവൃദ്ധിയിലേക്ക് കുതിക്കുമ്പോള്‍ മറുഭാഗത്ത് ലോക വേദിയില്‍ ഇന്ത്യക്കു പിന്തുണയേറുന്നുവെന്നും മോദി പറഞ്ഞു.

ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശബ്ദം ആഗോള വേദികളില്‍ ശക്തമായി പ്രതിഫലിപ്പിക്കുന്നതിനും, സുസ്ഥിര വികസനം, സാങ്കേതികവിദ്യ, സുതാര്യമായ നയങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും ഡല്‍ഹി പ്രഖ്യാപനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെമികോണിന്റെ അഞ്ചാം പതിപ്പാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. രാജ്യത്തെ സെമികണ്ടക്ടര്‍, ഇലക്ട്രോണിക് രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണിത്.

narendra modi
'ഡോളറിനു പകരം സ്വന്തം കറന്‍സി, യുഎന്‍ രക്ഷാസമിതിയില്‍ പുനഃസംഘടന, പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം'; ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ്
narendra modi
'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം
narendra modi
'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും
Summary

Unanimous adoption of BRICS New Delhi Declaration sign of world's trust in India: PM Modi 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com