ജോലിയില്ലാത്ത യുവാക്കള്‍ 'പാറ്റകളെപ്പോലെ'; അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായി വ്യവസ്ഥിതിയെ ആക്രമിക്കുന്നു: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സമൂഹത്തില്‍ വ്യവസ്ഥിതിയെ ആക്രമിക്കുന്ന 'ഇത്തിള്‍ക്കണ്ണികള്‍' ഉണ്ടെന്നും അവരോടൊപ്പം ചേരാനാണോ ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു.
Chief Justice of India Justice Surya Kant
Chief Justice of India Justice Surya Kant file
Updated on
1 min read

ന്യൂഡല്‍ഹി: ജോലിയില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇവര്‍ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയ, വിവരാവകാശ പ്രവര്‍ത്തകരുമായി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സീനിയര്‍ അഡ്വക്കേറ്റ് പദവിക്കായി ശ്രമിച്ച ഒരു അഭിഭാഷകനെ ശകാരിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. സമൂഹത്തില്‍ വ്യവസ്ഥിതിയെ ആക്രമിക്കുന്ന 'ഇത്തിള്‍ക്കണ്ണികള്‍' ഉണ്ടെന്നും അവരോടൊപ്പം ചേരാനാണോ ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു.

Chief Justice of India Justice Surya Kant
കര്‍ണാടകയില്‍ കനത്ത കാറ്റും മഴയും; ഉറങ്ങിക്കിടക്കുമ്പോള്‍ വീടിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

'ഈ ലോകത്തുള്ള എല്ലാവരും സീനിയര്‍ അഭിഭാഷകരാകാന്‍ യോഗ്യരായിരിക്കാം, പക്ഷേ നിങ്ങള്‍ അതിന് അര്‍ഹനല്ല,' ഹര്‍ജിക്കാരനായ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ഹര്‍ജിക്കാരന് സീനിയര്‍ പദവി നല്‍കിയാല്‍ പോലും, അദ്ദേഹത്തിന്റെ തൊഴില്‍പരമായ പെരുമാറ്റം പരിഗണിച്ച് സുപ്രീംകോടതി അത് റദ്ദാക്കുമെന്നും പ്രകോപിതനായ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിക്കാരന്‍ ഫെയ്‌സ്ബുക്കില്‍ ഉപയോഗിച്ച ഭാഷയെയും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. 'വ്യവസ്ഥിതിയെ ആക്രമിക്കുന്ന ഇത്തിക്കിള്‍ക്കണ്ണികള്‍ സമൂഹത്തില്‍ നേരത്തെയുണ്ട്, നിങ്ങള്‍ അവരോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു. ശരിയായ ജോലിയോ തൊഴില്‍പരമായ ഇടമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരാകുന്നു, ചിലര്‍ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമാകുന്നു. എന്നിട്ട് അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുന്നു, ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

Chief Justice of India Justice Surya Kant
ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

സീനിയര്‍ അഭിഭാഷകന്‍ എന്നത് ഒരാള്‍ക്ക് നല്‍കപ്പെടുന്ന ബഹുമതിയാണെന്നും അല്ലാതെ അതിനുപിന്നാലെ നടന്ന് നേടിയെടുക്കേണ്ട ഒന്നല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഇതൊരു അലങ്കാരമായി കൊണ്ടുനടക്കേണ്ട പദവിയാണോ എന്നും ബെഞ്ച് ചോദിച്ചു. കൂടാതെ, കറുത്ത കോട്ടിട്ട് നടക്കുന്ന പലരുടെയും ബിരുദങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും അവ പരിശോധിക്കാന്‍ സിബിഐയോട് ആവശ്യപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമുള്ളതിനാല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ബെഞ്ചിനോട് മാപ്പ് പറയുകയും ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. കോടതി അത് അനുവദിക്കുകയും ചെയ്തു.

Summary

Unemployed 'youngsters like cockroaches' become media, activists; attack system: CJI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com