ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന തീയതി അറിയിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും മഴക്കാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിന്റെ പകുതിയോടെ, പുതിയ പാര്‍ലമെന്റിലേക്ക് മാറുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
23 ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ്, മണിപ്പൂര്‍ കലാപം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ഉയരും. ഏക സിവില്‍ കോഡ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മണിപ്പൂര്‍ കലാപം പ്രധാന വിഷയമായി ഉയര്ത്തനായിയിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം,
ഡല്‍ഹി അധികാര മാറ്റ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമായി, പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ മുഖത്ത് വെള്ളമൊഴിച്ച് പൊലീസുകാരൻ; വിഡിയോ വൈറൽ, വിവാദം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates