

ഭോപ്പാല്‍: മധ്യപ്രദേശിലെ പിതാംപൂരില്‍ 337 ടണ്‍ യൂണിയന്‍ കാര്‍ബൈഡ് മാലിന്യം സംസ്‌കരിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേര്‍ സ്വയം തീ കൊളുത്തി. ധാര്‍ ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജനത്തെതിരെ ബന്ദ് ആചരിക്കുന്നതിനിടെയാണ് സംഭവം.
ഏകദേശം 40 വയസ് തോന്നിക്കുന്നവരാണ് രണ്ട് പേരും. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇരുവരും അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു.
ബന്ദ് ആഹ്വാനത്തെത്തുടര്‍ന്ന് നഗരത്തിലെ കടകളും മാര്‍ക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കാര്‍ബൈഡ് ദുരന്ത ഭൂമിയില്‍ നിന്നു കൊണ്ടുവന്ന വിഷ മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷം ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ശാസ്ത്രീയ സംസ്‌കരണത്തിനായി അധികൃതര്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും 337 ടണ്‍ മാലിന്യം പീതാംപൂരിലേയ്ക്ക് മാറ്റി. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഒരു കൂട്ടം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ക്രമസമാധാന പാലത്തിനായി പിതാംപൂരില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. 1984 ഡിസംബര്‍ 23 ന് രാത്രിയിലാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates