10 രൂപ നല്‍കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരിയെ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

പിറ്റേദിവസം വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.  ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. 

ചന്ദ്രാപുര ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്ത് രൂപ നല്‍കാമെന്ന് പറഞ്ഞ് എട്ടുവയസുകാരിയെ കൂട്ടിക്കൊണ്ടുപോകുകയും, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. 

പിറ്റേദിവസം വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അന്വേ,ണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com