കടംവാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കിയില്ല, തര്‍ക്കം മൂത്തു; സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്നു

കടംവാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കിയില്ല, തര്‍ക്കം മൂത്തു; സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഫിറോസാബാദ് (യുപി): കടം വാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കൊല നടത്തിയ ബ്രഹ്മാനന്ദ് എന്ന യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

വിജയ്പാല്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിജയ്പാലും ബ്രഹ്മാനന്ദും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചാണ് നിര്‍മാണ ജോലി ചെയ്യുന്നതും.

വിജയ്പാല്‍ ബ്രഹ്മാനന്ദിന്റെ പക്കല്‍നിന്ന് അന്‍പതു രൂപ കടം വാങ്ങിയിരുന്നു. ഫെബ്രുവരി 22ന് ഇരുവരും ജോലിയെല്ലാം കഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി. ഇതുപിന്നെ തര്‍ക്കത്തിലേക്കു വളരുകയായിരുന്നു.

തര്‍ക്കത്തിനൊടുവില്‍ താന്‍ വിജയ്പാലിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് ബ്രഹ്മാനന്ദ് പൊലീസിനോടു സമ്മതിച്ചു. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indus Water Treaty
Telangana murder
Delhi High Court orders unblocking of Cockroach Janta Party's X Account after Centre says no objection
Appeal filed before Supreme Court against Dressage team selection for Asian Games 2026
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com