പറഞ്ഞതു കേള്‍ക്കാതെ അമ്മയെ കാണാന്‍ പോയി, ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി

പറഞ്ഞതു കേള്‍ക്കാതെ അമ്മയെ കാണാന്‍ പോയി, ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബറെയ്‌ലി: പറഞ്ഞത് അനുസരിക്കാതെ സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ  മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരിയായ ഇമാര്‍തി ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

കുറച്ചു നാള്‍ മുമ്പാണ് ഇമാര്‍തി ദേവിയുടെ പിതാവ് മരിച്ചത്. വീട്ടില്‍ പോയി അമ്മയെ ഒന്നു കണ്ടിട്ടുവരുന്നതിനായി ഏറെ ദിവസമായി ഇമാര്‍തി ദേവി ഭര്‍ത്താവ് ചന്ദ്രപാലിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പോവാന്‍ സമ്മതിച്ചില്ല. ഇതു കൂട്ടാക്കാതെ വീട്ടില്‍ പോയതിനാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യവീട്ടില്‍ എത്തിയാണ് ചന്ദ്രപാല്‍ ഇമാര്‍തി ദേവിയെ ആക്രമിച്ചത്. തന്നെ ധിക്കരിച്ചതിന് പാഠം പഠിപ്പിക്കാനാണ് ഇതെന്നാണ് ഇയാള്‍ വീട്ടില്‍ ഉള്ളവരോടു പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com