അവിഹിത ബന്ധത്തിന്റെ വിഡിയോ വച്ചു ബ്ലാക്ക്‌മെയില്‍; കാമുകനെ കൊലപ്പെടുത്തി, യുവതിയും സഹോദരനും പിടിയില്‍

അവിഹിത ബന്ധത്തിന്റെ വിഡിയോ വച്ചു ബ്ലാക്ക്‌മെയില്‍; കാമുകനെ കൊലപ്പെടുത്തി, യുവതിയും സഹോദരനും പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അലിഗഢ് (യുപി): അശ്ലീല വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കാമുകനെ കൊലപ്പെടുത്തിയ യുവതിയും കൊലയ്ക്കു സഹായം ചെയ്ത സഹോദരനും പൊലീസ് പിടിയില്‍. യശോദാ ദേവി, സഹോദരന്‍ രാജ്കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദീപു കാന്തി എന്നയാളെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലിസ് പറഞ്ഞു. യശോദാ ദേവിക്കു ദീപുവുമായി അവിഹിതബന്ധമുണ്ടായിരുന്നു. യശോദയുടെ നഗ്ന വിഡിയോ ദീപു ചിത്രീകരിക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് യശോദ ദീപുവിനെ കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്‍ രാജ്കുമാര്‍ ഇതിനു സഹായം നല്‍കി.

ഡിസംബര്‍ മൂന്നിനാണ് ദീപുവിനെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി. പത്തിന് മൃതദേഹം ഓടയില്‍നിന്നു കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് യശോദാ ദേവിയില്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com