അജിത് ഡോവലിനും മുൻ റോ മേധാവിക്കും എതിരായ പന്നുവിന്റെ പരാതി: ഇന്ത്യയ്ക്ക് യുഎസ് സമൻസ്

കേസിൽ അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Khalistani terrorist Gurpatwant Singh Pannun
US Sends Summons to India Over Alleged Plot to Kill Khalistani Separatist Pannunfile
Edited By:
Updated on: 
1 min read

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മുൻ മേധാവി സാമന്ത് ഗോയൽ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ ഖലിസ്ഥാൻ നേതാവ് ഗുർപർവന്ത് സിങ് പന്നു നൽകിയ കേസിൽ ഇന്ത്യയ്ക്ക് സമൻസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇന്ത്യയ്ക്ക് സമൻസ് കൈമാറിയത്. വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് ഒക്ടോബർ ഒൻപതിന് ആണ് സമൻസ് നൽകിയത്.

2023ൽ ന്യൂയോർക്കിൽവെച്ച് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഗൂഢാലോചനയിലാണ് പന്നു കോടതിയെ സമീപിച്ചത്. കേസിൽ അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായ നിഖിൽ ഗുപ്തയെ യുഎസിലേക്ക് കൈമാറിയിരുന്നു.

Khalistani terrorist Gurpatwant Singh Pannun
'ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ മടങ്ങിയെത്തിയാല്‍ വധശിക്ഷ നടപ്പാക്കും'; മറ്റ് വഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍

2026 ഫെബ്രുവരിയിൽ വാടകക്കൊലപാതകത്തിനുള്ള ഗൂഢാലോചന, കൊലപാതകത്തിനുള്ള ഗൂഢാലോചന, പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ മൂന്ന് കുറ്റങ്ങൾ ഗുപ്ത സമ്മതിച്ചു. അതേസമയം, സമൻസ് കൈമാറിയത് നിയമപരമായ നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും കേസിലെ ആരോപണങ്ങളിൽ യുഎസ് നിലപാട് സ്വീകരിച്ചതായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

Khalistani terrorist Gurpatwant Singh Pannun
ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി; അടുത്ത സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിനെ ചുമതലപ്പെടുത്തി പ്രസിഡന്റ്

കേസിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം ഇന്ത്യ നേരത്തേ നിഷേധിച്ചിരുന്നു. സംഭവത്തിൽ അമേരിക്കൻ അന്വേഷണ ഏജൻസികൾ കൈമാറിയ വിവരങ്ങൾ പരിശോധിക്കാൻ 2023ൽ ഇന്ത്യ അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ മുൻ റോ ഉദ്യോഗസ്ഥനായ വികാഷ് യാദവിന് പങ്കുണ്ടെന്നാണ് യുഎസ് അന്വേഷണ ഏജൻസികളുടെ ആരോപണം

അതേ സമയം, മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളും കേസുകളും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിയമപരമായ രേഖകൾ ഇന്ത്യയ്ക്ക് കൈമാറുന്നതിന് കേന്ദ്ര നിയമ-നീതി മന്ത്രാലയം മാത്രമേ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Summary

US Sends Summons to India Over Alleged Plot to Kill Khalistani Separatist Pannun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER