ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന് കോവിഡ് ; ഐസൊലേഷനില്‍

ഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
തീരഥ് സിങ് റാവത്ത് / ഫയല്‍ ചിത്രം
തീരഥ് സിങ് റാവത്ത് / ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും റാവത്ത് വ്യക്തമാക്കി. 

ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

തീരഥ് സിങ് ന്യൂഡല്‍ഹിയിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ തീരഥ് സിങ് റാവത്ത് നടത്തിയ പ്രസ്താവനകള്‍ വിവാദത്തിലായിരുന്നു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ റേഷന്‍ ലഭിക്കും, ഇന്ത്യ 200 കൊല്ലം അമേരിക്കയുടെ അടിമത്വത്തിന് കീഴിലായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരായ പരാമര്‍ശത്തില്‍ തീരഥ് സിങ് മാപ്പു പറഞ്ഞിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com