ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങും, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഇതാദ്യം

ദേശീയഗാനത്തിന് 1971-ലെ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണം വന്ദേമാതരത്തിനും ലഭ്യമാക്കുന്ന 'ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയല്‍ (ഭേദഗതി) ബില്‍, 2026' പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വരുന്നത്.
Red Fort
Red Fortfile
Updated on
1 min read

ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ചടങ്ങില്‍ വന്ദേമാതരം ആലപിക്കും. ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടിയില്‍ ദേശീയ ഗീതം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് പ്രതിരോധ മന്ത്രാല ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ച ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും വന്ദേമാതരം ആലപിക്കുക.

ദേശീയഗാനത്തിന് 1971-ലെ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണം വന്ദേമാതരത്തിനും ലഭ്യമാക്കുന്ന 'ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയല്‍ (ഭേദഗതി) ബില്‍, 2026' പാര്‍ലമെന്റ് പാസാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വരുന്നത്. ജൂലൈ 24 ന് രാജ്യസഭയിലാണ് ഈ ബില്‍ അവതരിപ്പിച്ചത്. ദേശീയ ഗീതം ആലപിക്കുന്നത് മനഃപൂര്‍വം തടസപ്പെടുത്തുകയോ അത് ആലപിക്കുന്നവരെ തടസപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും.

ചെങ്കോട്ടയിലെ സമ്പൂര്‍ണ ചടങ്ങ് വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം എന്‍സിസി (NCC) കേഡറ്റുകള്‍ 'ജനഗണമന' ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ അവസാനിക്കാറുള്ളത്. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് രാവിലെ എന്‍സിസി ഗായകര്‍ ദേശഭക്തിഗാനങ്ങളും അവതരിപ്പിക്കാറുണ്ട്. ചെങ്കോട്ടയിലെ ചടങ്ങില്‍ നിലവില്‍ ഉപയോഗത്തിലുള്ള ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമാണോ അതോ ഗാനത്തിന്റെ പൂര്‍ണരൂപമാണോ ആലപിക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ദേശീയഗാനമോ ദേശീയ ഗീതമോ ആലപിക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും, ബഹുമാനപൂര്‍വ്വം നിശബ്ദനായി നില്‍ക്കുന്നത് അനാദരവായി കണക്കാക്കാനാവില്ലെന്നും 1986-ലെ 'ബിജോയ് ഇമ്മാനുവല്‍' കേസിലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 150ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, 1937-ല്‍ വന്ദേമാതരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയെന്നും ഗാനം 'കഷണങ്ങളാക്കപ്പെട്ടു' എന്നും ഈ വിഭജനമാണ് 'വിഭജനത്തിന്റെ വിത്തുകള്‍ പാകിയതെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം നിലനിര്‍ത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും, നൊബേല്‍ സമ്മാന ജേതാവായ അദ്ദേഹത്തിന് മേല്‍ വിഭജന പ്രത്യയശാസ്ത്രം ആരോപിക്കുന്നത് അനീതിയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Red Fort
'ആപ്പില്‍ കാണിച്ച തുകയ്ക്ക് ഓട്ടത്തിന് വരില്ല'; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ചൂഷണം, അനുഭവം പങ്കുവച്ച് അഷ്ടമൂര്‍ത്തി
Red Fort
ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; അരുണാചലിലെ 27 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തി ഇന്ത്യ
Red Fort
'ഹലോ അമരീന്ദര്‍ അങ്കിള്‍'; ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
Summary

Vande Mataram to be played at Red Fort on Independence day, days after Parliament shields it in Bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com