വാഹനങ്ങള്‍ കൂട്ടിയിടിച്ചു; റോഡില്‍ നിറയെ ബിയര്‍ കുപ്പികള്‍; പെറുക്കിയെടുക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസാണ് അവശേഷിക്കുന്ന കുപ്പികള്‍ പിടിച്ചെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഇന്‍ഡോര്‍:  നൂറ് കണക്കിന് ബിയര്‍ കുപ്പികളുമായി പോയ വാഹനം കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കുപ്പികള്‍ റോഡില്‍ തെറിച്ചുവീണു. പിന്നാലെ നിരത്തില്‍ വീണുകിടക്കുന്ന കുപ്പികള്‍ എടുക്കാന്‍ നൂറ് കണക്കിനാളുകള്‍ ഓടിയെത്തി കുപ്പികളുമായി സ്ഥലം വിട്ടു.

ഒടുവില്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസാണ് അവശേഷിക്കുന്ന കുപ്പികള്‍ പിടിച്ചെടുത്തത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഈ മദ്യം എങ്ങോട്ട് കൊണ്ടുപോകുന്നതാണെന്നതിനെ കുറിച്ച് വിവരമില്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

red flag food products
Top 5 News Today
Mallikarjun Kharge, Rahul Gandhi
Supreme Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com