ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

ഗര്‍ഭഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
rename Aurangabad
24 ആഴ്ചയും 6 ദിവസവുമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവാദം നല്‍കിപ്രതീകാത്മക ചിത്രം
Updated on
1 min read

റായ്പൂര്‍: ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ 24 ആഴ്ചയും 6 ദിവസവുമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവാദം നല്‍കി.

ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് ഗര്‍ഭം തുടരണോ അതോ ഗര്‍ഭം അലസിപ്പിക്കോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കണമെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ബലാത്സംഗത്തിലൂടെ ഉണ്ടായ കുഞ്ഞിന് ജന്മം നല്‍കാന്‍ ഹര്‍ജിക്കാരി തയ്യാറായില്ല. ഗര്‍ഭഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
 Akanksha Chamola
Pregnant women
PM forgiving me is a very big thing': Noida teen who 'abused' Modi apologises again
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com