

ബംഗളൂരു: കര്‍ണാടകയില്‍ ബംഗളൂരുവിന് അടുത്തുള്ള ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരി ബസിന്റെ വിന്‍ഡോയിലേക്ക് പുലി ചാടിയത് പരിഭ്രാന്തി പരത്തി. ഡ്രൈവര്‍ ഉടന്‍ തന്നെ സമയോചിതമായ ഇടപെടല്‍ നടത്തിയത് മൂലം ആപത്ത് ഒഴിവായി.
നിറയെ സഞ്ചാരികള്‍ ഉണ്ടായിരുന്ന ബസിന്റെ വിന്‍ഡോയിലൂടെ അകത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതാണ് ആപത്ത് ഒഴിവാക്കിയത്. വാഹനം മുന്നോട്ടെടുത്തതോടെ വിന്‍ഡോയില്‍ നിന്നുള്ള പിടിവിട്ട് പുലി കാട്ടിലേക്ക് തന്നെ തിരികെ പോയി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
വിന്‍ഡോയില്‍ പിടിച്ച് കിടന്ന പുലി അകത്തേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ, വാഹനത്തിലെ പരിഭ്രാന്തരായ യാത്രക്കാരെ നോക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഞായറാഴ്ച സഫാരിക്കിടെയാണ് സംഭവം. വന്യജീവികളെ അടുത്തറിയാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പെട്ടെന്ന് പുലി ബസിലേക്ക് ചാടിക്കയറുകയായിരുന്നു. വിനോദസഞ്ചാരികളാണ് സംഭവം കാമറയില്‍ പകര്‍ത്തിയത്.
വിനോദസഞ്ചാരികള്‍ പുലിയെ കണ്ട് ആദ്യം ഭയന്നെങ്കിലും താമസിയാതെ സംയമനം വീണ്ടെടുക്കുകയും അപൂര്‍വ കാഴ്ച ആസ്വദിക്കുകയും ചെയ്തതായും അധികൃതര്‍ പറയുന്നു. എല്ലാ സഫാരി വാഹനങ്ങള്‍ക്കും മെഷ് വിന്‍ഡോകള്‍ ഉള്ളതിനാല്‍ സുരക്ഷിതമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates