ഡോക്ടറെ കാണാനെത്തി; പത്രം വായിക്കുന്നതിനിടെ ബിസിനസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുകയായിരുന്ന ഇയാള്‍ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
വീഡിയോ ദൃശ്യ
വീഡിയോ ദൃശ്യ
Updated on
1 min read

ജയ്പൂര്‍: പത്രം വായിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 61കാരനായ ബിസിനസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പല്ലുവേദനയെ തുടര്‍ന്ന് ബാര്‍മയിലെ ദന്താശുപത്രിയില്‍ എത്തിയ ദിലീപ് കുമാര്‍ മദനി ആണ് മരിച്ചത്. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുകയായിരുന്ന ഇയാള്‍ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ക്ലിനിക്കിലെ ജീവനക്കാര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ താമസിക്കുന്ന ഇയാള്‍ഒരു വസ്ത്രവ്യാപാരിയാണ്.

ഒരുപരിപാടിയില്‍ പങ്കെുക്കാന്‍ രാജസ്ഥാനിലെ ബാര്‍മയിലെത്തിയ അദ്ദേഹം നവംബര്‍ നാലിന് പല്ലുവേദനയെ തുടര്‍ന്ന് ക്ലിനിക്കില്‍ എത്തിയതായിരുന്നു. ഡോക്ടറെ കാത്തിരിക്കുന്നതിനിടെ പത്രം വായിക്കുന്നതിനിടെ ദിലീപ് കുമാര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com