

ഗാന്ധിനഗര്‍: കൊവിഡ് കാലം മുതലാണ് വെര്‍ച്വല്‍ മീറ്റിങുകളുടെ സാധ്യത എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. ഓഡിയോ മാത്രം ഓണാക്കിയാല്‍ നമ്മള്‍ എവിടെയിരുന്നാണ് മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുന്നത് ആരും അറിയാനും പോകുന്നില്ല. കോടതി വ്യവഹാരങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായാണ് പലപ്പോഴും നടത്തുന്നത്.
കോടതി മുറി പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഒട്ടും ഔചിത്യമല്ലാത്ത രീതിയില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പുകള്‍ക്കും കാരണമായി.
ഗുജറാത്ത് ഹൈക്കോടതിയുടെ വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ക്കിടെ ഒരാള്‍ ടോയ്ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജൂണ്‍ 20-ന് ജസ്റ്റിസ് നിര്‍സാര്‍ എസ് ദേശായിയുടെ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം.
സമദ് ബാറ്ററി എന്ന വ്യക്തിയാണ് വെര്‍ച്വല്‍ വാദത്തില്‍ ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുത്തത്. ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് അയാള്‍ ഈ സെഷന്‍ അറ്റന്‍ഡ് ചെയ്തത്. എന്നാല്‍ വാദം ആരംഭിച്ചതോടെ ഫോണ്‍ കുറച്ചു ദൂരേക്ക് മാറ്റിപിടിച്ച് താന്‍ ടോയ്ലറ്റില്‍ ഇരിക്കുകയാണെന്ന് ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. ടോയ്ലറ്റില്‍ നിന്ന് പുറത്തേക്കിറങ്ങും മുമ്പ് അയാള്‍ ശരീരം തുടച്ചുവൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കുറച്ചുനേരം ഇദ്ദേഹത്തെ വീഡിയോയില്‍ കാണുന്നില്ല. കുറച്ചുകഴിഞ്ഞ് അടുത്ത മുറിയില്‍ നിന്ന് വീണ്ടും ഇയാള്‍ വീഡിയോയില്‍ വരുന്നതായും കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും കാണാം.
A video showing a man attending Gujarat High Court virtual proceedings while seated on a toilet and apparently relieving himself has gone viral on the social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates