ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

വീട്ടമ്മമാര്‍ക്കുള്ള 'മകളിന്‍ ഉരുമൈ തുകൈ' പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടന്‍ വിതരണം ചെയ്യുമെന്നു വിജയ് പ്രഖ്യാപിച്ചു
vijay
vijay
Updated on: 
1 min read

ചെന്നൈ: ബ്രിട്ടീഷ് കാലത്തെ വിഐപി സംസ്‌കാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കസേരയില്‍ വെള്ള ടവല്‍ ഇടുന്ന രീതി ഒഴിവാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കാലാവസ്ഥ പ്രവര്‍ത്തക ലിസി പ്രിയ കങ്കുജ അഭ്യര്‍ഥന മാനിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.

vijay
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ കെമിസ്ട്രി ലക്ചറര്‍, 'എന്‍ടിഎ പരീക്ഷ സഹായി'; അറസ്റ്റില്‍

മുഖ്യമന്ത്രി വിജയ് വെള്ള ടവല്‍ വിരിയുള്ള കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് ഇത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലെ വിഐപിമാരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ലിസി പ്രിയ എക്സില്‍ കുറിച്ചിരുന്നു.എന്നാല്‍ മന്ത്രിമാര്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ കസേരയില്‍ ഇത്തരം വെള്ള ടവല്‍ കാണാം. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്നും ലിസിപ്രിയ കുറിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിജയ് 24 മണിക്കുറിനുള്ളില്‍ തന്നെ ടവല്‍ സംസ്‌കാരം ഉപേക്ഷിച്ചതായി അറിയിച്ചു.

vijay
ഭജന്‍സില്‍ എല്ലാം മറന്നു; ഗായകന് മേല്‍ പെരുമഴയായി പെയ്തത് ലക്ഷങ്ങളുടെ നോട്ടുകള്‍; വൈറല്‍ വിഡിയോ

വീട്ടമ്മമാര്‍ക്കുള്ള 'മകളിന്‍ ഉരുമൈ തുകൈ' പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടന്‍ വിതരണം ചെയ്യുമെന്നു വിജയ് പ്രഖ്യാപിച്ചു. മേയ് മാസത്തെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പായി ഏപ്രില്‍ വരെയുള്ള 3 മാസത്തെ തുകയും വേനല്‍ക്കാല സ്‌പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സര്‍ക്കാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്തു വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ പുതുമൈ പെണ്‍, തമിഴ് പുതല്‍വന്‍ തുടങ്ങിയ ധനസഹായ പദ്ധതികള്‍ തുടരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം നല്‍കേണ്ട 1,000 രൂപയും വിതരണം ചെയ്യാന്‍ നടപടികളെടുത്തിട്ടുണ്ട്.

Summary

Vijay Drops British-Era ‘VIP Culture’, Removes White Towel Tradition From CM Chair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vijay
Vijay
St. George Fort, Vijay
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com