ഭജന്‍സില്‍ എല്ലാം മറന്നു; ഗായകന് മേല്‍ പെരുമഴയായി പെയ്തത് ലക്ഷങ്ങളുടെ നോട്ടുകള്‍; വൈറല്‍ വിഡിയോ

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Gujarati Folk Singer Continues Singing As Devotees Rain Lakhs on Him,
ഗായകന് മേല്‍ ഭക്തര്‍ നോട്ടുകള്‍ വര്‍ഷിച്ചപ്പോള്‍
Updated on
1 min read

അഹമ്മദാബാദ്: ഭജന്‍സ് പാടുന്നതിനിടെ ഗായകനെ പണം കൊണ്ട് മൂടി അരാധകര്‍. ജുനാഗഡിലെ ഖംഭാലിയ ഗ്രാമത്തില്‍ നടന്ന പാട്ടുംപറച്ചിലിനും ഇടയിലാണ് ഗുജറാത്തി നാടന്‍പാട്ട് ഗായകന്‍ ഗോപാല്‍ സാധുവിനെ ഭക്തര്‍ പണം കൊണ്ട് മൂടിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Gujarati Folk Singer Continues Singing As Devotees Rain Lakhs on Him,
സുപ്രീം കോടതി നടപടികൾ തിങ്കളും വെള്ളിയും വീഡിയോ കോൺഫറൻസിംഗിലേക്ക്; ഇന്ധനം ലാഭിക്കാൻ ജഡ്ജിമാർ കാർപൂളിംഗ് നടത്തും

നോട്ടുകെട്ടുകള്‍ പെരുമഴ പോലെ പെയ്തപ്പോള്‍ അവ കുമിഞ്ഞുകൂടി ഗായകനെ മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭക്തര്‍ നോട്ടുകള്‍ ചാക്കില്‍ ഗായകന് മേല്‍ ചൊരിയുമ്പോഴും അദ്ദേഹം തന്റെ പാട്ട് തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം.

Gujarati Folk Singer Continues Singing As Devotees Rain Lakhs on Him,
'മാധ്യമങ്ങളിലൂടെ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കരുത്'; ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് താക്കീത് നല്‍കി സുപ്രീംകോടതി

ഗുജറാത്തിലെ ഭജന്‍സ് പരിപാടികള്‍ക്കിടെ ലക്ഷക്കണക്കിന് രൂപ വാരിയെറിയുന്ന വീഡിയോകള്‍ നേരത്തെയും വൈറല്‍ ആയിരുന്നു. 2023-ല്‍ വല്‍സാദ് അഗ്‌നിവീര്‍ ഗൗ സേവാ ദള്‍ സംഘടിപ്പിച്ച പ്രത്യേക ഭജന പരിപാടിക്കിടെ ഗായകന്‍ കീര്‍ത്തിദാന്‍ ഗാധ്വിയുടെ മേല്‍ 10, 20, 50, 100 രൂപ നോട്ടുകള്‍ മഴപോലെ ചൊരിഞ്ഞിരുന്നു. ഗുജറാത്തിലെ നാടന്‍ പാട്ട് കലാകാരന്മാര്‍ ഇത്തരം പരിപാടികളില്‍ അവതരണം നടത്തുമ്പോള്‍ പണം വര്‍ഷിക്കുന്നത് പതിവാണ്. ഇങ്ങനെ ശേഖരിക്കുന്ന തുക ഒരു സാമൂഹിക സേവനത്തിനായാണ് ഉപയോഗിക്കുന്നത്.

Summary

Gujarati Folk Singer Continues Singing As Devotees Rain Lakhs on Him, Video Viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com