ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

ബിജെപി ദേശിയ സെക്രട്ടറിയായ രഹാട്കര്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Vijaya Kishore Rahatkar
വിജയ രഹാട്കര്‍
Updated on
1 min read

ന്യൂഡല്‍ഹി: വിജയ രഹാട്കറിനെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയായി നിമയിച്ചു. ബിജെപി ദേശിയ സെക്രട്ടറിയായ രഹാട്കര്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔറംഗബാദ് സ്വദേശിയാണ്.

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വനിതാ കമ്മീഷന്‍ അംഗമായി ഡോ. അര്‍ച്ചന മജുംദാറിനെയും നിയമിച്ചതായി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയം അറിയിച്ചു. പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

വിജയ രഹാട്കര്‍ 1995ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2000 മുതല്‍ 2010 വരെ ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായും 2007 മുതല്‍ 2010 വരെ ഔറംഗബാദ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹിളാ മോര്‍ച്ചയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com