വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ ലൈവ്; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Vijay's speech broadcast live at school; Headmistress suspended
ജോസഫ് വിജയ്‌
Edited By:
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ് മല്ലികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ആണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.

ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹന്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിജയ് യുടെ പ്രസംഗം സ്‌കൂളില്‍ കുട്ടികള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറിയപ്പോള്‍ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂര്‍ എംപി. ഉത്തരവ് കൈമാറിയപ്പോള്‍ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സര്‍ക്കാര്‍ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തി. മരിച്ചവരുടെ ആശ്രിതരായ 32 പേര്‍ക്ക് വിജയ് നിയമന ഉത്തരവ് കൈമാറി.

Vijay's speech broadcast live at school; Headmistress suspended
ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും, റെയില്‍വേ നിയമം പറയുന്നത്
Vijay's speech broadcast live at school; Headmistress suspended
'മിസ്റ്റര്‍ ന്യായാധിപന്‍!' അസഭ്യ വര്‍ഷം, ഫയലുകള്‍ എറിഞ്ഞു; സുപ്രീംകോടതിയില്‍ നിന്നും ഹര്‍ജിക്കാരനെ പുറത്താക്കി-വിഡിയോ
Vijay's speech broadcast live at school; Headmistress suspended
'വീട്ടില്‍ തകര്‍ന്നിരുന്നപ്പോള്‍ ഒളിച്ചോടിയെന്ന് അവര്‍ പറഞ്ഞു, ആ ഓര്‍മകള്‍ വേട്ടയാടുന്നു'; കരൂര്‍ ദുരന്തത്തില്‍ വിജയ്
Summary

Vijay's speech broadcast live at school; Headmistress suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com