ഡിജിസിഎയുടെ പുതിയ ഡയറക്ടര്‍ ജനറലായി വീര്‍ വിക്രം യാദവിനെ നിയമിച്ചു

Vir Vikram Yadav appointed new DGCA chief, Faiz Ahmed Kidwai moves to DoPT
വീര്‍ വിക്രം യാദവ്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) പുതിയ തലവനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വീര്‍ വിക്രം യാദവിനെ നിയമിച്ചു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായിയെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് പുതിയ നീക്കം.

ഹരിയാന കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വീര്‍ വിക്രം യാദവ്. ഡിജിസിഎ ഡയറക്ടര്‍ ജനറലായിരുന്ന വിക്രം ദേവ് ദത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുയായിരുന്നു വിക്രം യാദവ്.

Vir Vikram Yadav appointed new DGCA chief, Faiz Ahmed Kidwai moves to DoPT
വന്യ മൃഗങ്ങളെ കൊല്ലാന്‍ അധികാരങ്ങള്‍ പരിമിതം, കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടി

വിപുലമായ ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായാണ് നിലവിലെ മാറ്റങ്ങള്‍. വ്യോമയാനം, ധനകാര്യം, വാണിജ്യം, കൃഷി തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തലങ്ങളിലുള്ള നിയമനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ ഉള്‍പ്പെടെ വ്യോമയാന മേഖലയിലെ സുരക്ഷാ ആശങ്കകളും വെല്ലുവിളികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ തലപ്പത്ത് അഴിച്ചുപണി നടക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. ഇന്ത്യന്‍ വ്യോമയാന മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും യാദവിന്റെ നേതൃത്വം നിര്‍ണ്ണായകമാകും.

Summary

Vir Vikram Yadav appointed new DGCA chief, Faiz Ahmed Kidwai moves to DoPT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com