'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്‌ലി

ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോഹ്ലിയുടെ വക്താവ് അറിയിച്ചു.
Virat Kohli Refutes Rs 5 Crore Claim Over Premanand Maharaj Ashram Visit
വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ആശ്രമത്തിലെത്തിയപ്പോള്‍X
Edited By:
Updated on: 
1 min read

ലഖ്‌നൗ: ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ അഞ്ചുകോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോഹ്ലി. ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ന്യാസ് പ്രസിഡന്റ് ഫലാഹാരി മഹാരാജ് ദിനേശ് ശര്‍മയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോഹ്ലിയുടെ വക്താവ് അറിയിച്ചു.

ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി കോഹ്‌ലിയുടെ വക്താവ് രംഗത്തെത്തിയത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാനിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി അഞ്ച് കോടി രൂപ നല്‍കി കോഹ്‌ലിയെ ആശ്രമത്തിലെത്തിച്ചെന്നായിരുന്നു ദിനേശ് ശര്‍മയുടെ ആരോപണം. 'വിശ്വാസത്തിന്റെയും ആദരവിന്റെയും പുറത്താണ് വിരാട് കോഹ്ലി പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കുന്നത്. ദിനേശ് ശര്‍മയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ഇത്തരം പ്രസ്താവനകള്‍ വാര്‍ത്തയാക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു' വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.

കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും രാധാ കേളി കുഞ്ച് ആശ്രമം പതിവായി സന്ദര്‍ശിക്കുന്നവരാണ്. 2023 ജനുവരി നാലിനായിരുന്നു അവരുടെ ആദ്യത്തെ സന്ദര്‍ശനം. തുടര്‍ന്ന് ഇരുവരും നിരവധി തവണ ഈ ആശ്രമം സന്ദര്‍ശിച്ചിരുന്നു. കോഹ്‌ലിയുടെ ടി20 ക്രിക്കറ്റ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷവും ഇരുവരും പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിച്ചിരുന്നു. 2026 ജൂലൈയിലും കോഹ്‌ലിയും അനുഷ്‌കയും ആശ്രമത്തിലെത്തിയിരുന്നു.

Summary

Virat Kohli Refutes Rs 5 Crore Claim Over Premanand Maharaj Ashram Visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com