'കീഴടങ്ങണം, തിഹാര്‍ ജയിലേയ്ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അയയ്ക്കൂ': സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായ കേസില്‍ അന്‍മോള്‍ ബിഷ്‌ണോയി

ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനായ അന്‍മോളിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎസില്‍ നിന്ന് നാടുകടത്തിയത്.
Gangster Anmol Bishnoi
Gangster Anmol BishnoiX
Updated on
1 min read

ന്യൂഡല്‍ഹി: ബോളീവുഡ് നടന്‍ സല്‍മാന്‍ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് കേസില്‍ കീഴടങ്ങാന്‍ അനുമതി തേടി ബോംബെ കോടതിയെ സമീപിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്‌ണോയി. 2024ലാണ് സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായത്. ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനായ അന്‍മോളിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎസില്‍ നിന്ന് നാടുകടത്തിയത്. അന്‍മോള്‍ ബിഷ്‌ണോയിയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

യുഎസില്‍ നിന്ന് നാടുകടത്തിയ അന്‍മോള്‍ ബിഷ്‌ണോയിയെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നേരിടുന്നതിനും ജുഡീഷ്യല്‍ നടപടികളുടെ ഭാഗമാകുന്നതിനും കോടതിക്ക് മുമ്പില്‍ സ്വമേധയാ കീഴടങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നുവെന്ന് പ്രത്യേക മക്കോക്ക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്‍മോള്‍ വ്യക്തമാക്കി.

മറ്റൊരു എന്‍ഐഎ കേസില്‍ താന്‍ നിലവില്‍ നിയമത്തിന്റെ കസ്റ്റഡിയിലാണ് എന്നും, കോടതിയുടെ ഉചിതമായ ഉത്തരവില്ലാതെ തനിക്ക് നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Gangster Anmol Bishnoi
'ഇന്നല്ലെങ്കിൽ നാളെ സൽമാനെ കൊല്ലും'; എൻഐഎയോട് വെളിപ്പെടുത്തി ലോറൻസ് ബിഷ്‌ണോയി

നിലവിലെ കേസില്‍ തന്റെ കീഴടങ്ങല്‍ ഔപചാരികമായി രേഖപ്പെടുത്തുന്നതിനും റിമാന്‍ഡ് നടപടികള്‍ സുഗമമാക്കുന്നതിനും ഇത് അത്യാവശ്യമാണെന്നും അന്‍മോള്‍ ബിഷ്‌ണോയി ഹര്‍ജിയില്‍ പറയുന്നു. തന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി തിഹാര്‍ ജയിലിലേക്ക് ഒരു പ്രൊഡക്ഷന്‍ വാറണ്ട് അയക്കാനും അന്‍മോള്‍ കോടതിയോട് ആവശ്യപ്പെട്ടു.

'ഇത് പ്രോസിക്യൂഷന് യാതൊരുവിധ ദോഷവും വരുത്തിവെക്കില്ല. വാസ്തവത്തില്‍, ഇത് വിചാരണയും നിയമനടപടികളും വേഗത്തിലാക്കുകയും നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യും', ഹര്‍ജിയില്‍ പറയുന്നു. 2024 ഏപ്രില്‍ 14-ന് രാവിലെയാണ് ബൈക്കിലെത്തിയ വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവര്‍ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയുതിര്‍ത്തത്. ചൗധരി, ഗുപ്ത, പാല്‍ എന്നിവരും സോനുകുമാര്‍ ബിഷ്‌ണോയ്, മുഹമ്മദ് റഫീഖ് ചൗധരി, ഹര്‍പാല്‍ സിംഗ് എന്നിവരും നിലവില്‍ ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായ അനുജ്കുമാര്‍ താപ്പന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു.

Gangster Anmol Bishnoi
അയോധ്യ സംഭാവനക്കൊളള; മുഖ്യപ്രതിയുടെ വീടിന് 'ബുള്‍ഡോസര്‍ ഭീഷണി'; പണിയുന്നത് ഒരുകോടിയുടെ വീട്
Gangster Anmol Bishnoi
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: 'ചന്ദാ ചോരി' മെഗാ അഴിമതിയിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ
Summary

Wanted in Salman Khan house firing case, Anmol Bishnoi moves court to surrender

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shahrukh Khan and Shreyas Talpade
VD Satheesan
plus two student stabbed
ED officials attacked
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com