പാഞ്ഞെത്തിയ ട്രെയിനിനു മുന്നില്‍ പെട്ടു, ബൈക്ക് തവിടുപൊടി; യുവാവിന്റെ അത്ഭുതരക്ഷപ്പെടല്‍ വീഡിയോ

റെയില്‍വേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികന്‍ രാജധാനി എക്‌സ്‌പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു
ട്രെയിനിന് മുന്നില്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന ബൈക്ക് യാത്രികന്‍ വീഡിയോ ദൃശ്യം
ട്രെയിനിന് മുന്നില്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന ബൈക്ക് യാത്രികന്‍ വീഡിയോ ദൃശ്യം
Updated on
1 min read

മുംബൈ: അപകടങ്ങളെ കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതൊന്നും ബാധകമാകാത്ത ചിലരുണ്ട് നമ്മുടെ നാട്ടില്‍. റോഡ് നിയമങ്ങള്‍ പാലിക്കാതെയാണ് പലപ്പോഴും അവരുടെ യാത്ര. ട്രാഫിക് ബ്ലോക്കില്‍ ഇടയിലൂടെ തിരുകി കയറ്റുക, അടഞ്ഞുകിടക്കുന്ന റെയില്‍വെ ഗേറ്റിലൂടെ വണ്ടിയോടിക്കുക ഇതെല്ലാം ഇവരുടെ പതിവ് രീതികളാണ്. ട്രാഫിക് ലംഘനത്തിന് ചിലപ്പോള്‍ ജീവന്റെ വിലയായിരിക്കും നല്‍കേണ്ടിവരിക എന്നാണ് ഈ വിഡിയോ കാണിച്ചു തരുന്നത്.

മുംബൈയില്‍ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെയില്‍വേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികന്‍ രാജധാനി എക്‌സ്‌പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു.

അതിവേഗം വരുന്ന ട്രെയില്‍ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതുകൊണ്ടു ബൈക്ക് യാത്രികന്റെ ജീവന്‍ നഷ്ടപ്പെട്ടില്ല. ട്രെയിന്റെ ചക്രങ്ങളുടെ അടിയില്‍പെട്ട് ബൈക്ക് പൂര്‍ണമായും നശിച്ചു. ട്രെയിന്‍ പോകുന്നതു വരെ കാത്തിരിക്കാനുള്ള ബൈക്ക് യാത്രികന്റെ ക്ഷമയില്ലായ്മയാണ് അപകടത്തില്‍ കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com