

ലക്‌നൗ: വധുവും അമ്മയും കാണിച്ച ''മോശം പെരുമാറ്റ'ത്തിന്റെ പേരില്‍ വരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി. വിവാഹച്ചടങ്ങില്‍ വച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു അവരെ ഉമ്മവച്ചതും വധുവിന്റെ അമ്മ പുകവലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിച്ചത്. ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയിലാണ് സംഭവം.
വിവാഹ ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ താമസിയാതെ വധുവിന്റെ അമ്മയെ മദ്യലഹരയില്‍ കാണപ്പെടുകയും ചടങ്ങിനെത്തിയവരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിയതായും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ അസ്വസ്ഥരായ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
'വധുവിന്റെയും അമ്മയുടെയും മോശം പെരുമാറ്റമാണ് മകന്‍ വിവാഹത്തിന് വിസമ്മതിച്ചതിന് കാരണം'- വരന്റെ അച്ഛന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates