ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക്, ആഭ്യന്തര കലഹം രൂക്ഷം

ബിജെപിക്കെതിരെ പോരാടാൻ ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര ഒന്നിക്കണമെന്ന മമതയുടെ ആഹ്വാനം പാർട്ടിയുടെ ഗതികേടിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Mamata Banerjee
Mamata Banerjee
Updated on
2 min read

െകൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന മമത ബാനർജിയുടെ ഏകഛത്രാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ, തൃണമൂൽ കോൺഗ്രസ് സമാനതകളില്ലാത്ത അസ്തിത്വ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ശനിയാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സുവേന്ദു അധികാരി ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, സംസ്ഥാനത്തുടനീളമുള്ള ടിഎംസി ഓഫീസുകളിൽ നിശബ്ദതയും അവിശ്വാസവുമായിരുന്നു നിഴലിച്ചത്.

Mamata Banerjee
മമതയില്ല, ബംഗാള്‍ നിയമസഭയില്‍ തൃണമൂലിനെ ശോഭന്‍ദേബ് നയിക്കും

കഴിഞ്ഞ 28 വർഷമായി മമത ബാനർജി കെട്ടിപ്പടുത്ത രാഷ്ട്രീയ തന്ത്രം ഇനിയെത്ര കാലം നിലനിൽക്കുമെന്ന ചോദ്യമാണ് പാർട്ടി അണികൾക്കിടയിൽ ഉയരുന്നത്. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയെന്നതിലുപരി, പാർട്ടിയുടെ ഘടനയെയും നിലനിൽപ്പിനെയും ബാധിക്കുന്ന ആഴത്തിലുള്ള വിള്ളലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിരൽചൂണ്ടി നേതാക്കൾ; ഐ-പാക്കിനെതിരെ പടയൊരുക്കം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തി പരസ്യമായി വെളിപ്പെട്ടു തുടങ്ങി. മുതിർന്ന നേതാവ് അസിത് മജുംദാർ നേതൃത്വത്തിന്റെ ധിക്കാരത്തെയും ഭരണപരമായ സ്തംഭനാവസ്ഥയെയും രൂക്ഷമായി വിമർശിച്ചു. വിഭാഗീയത വികസന പ്രവർത്തനങ്ങളെ തളർത്തിയെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, പാർട്ടി എംപിയായ കല്യാൺ ബാനർജി തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കിനും (I-PAC) സംഘടനയ്ക്കുള്ളിലെ 'അട്ടിമറിക്കും' എതിരെയാണ് രംഗത്തുവന്നത്. "ടിഎംസിയെ പരാജയപ്പെടുത്തിയത് ടിഎംസി തന്നെയാണ്. ഐ-പാക്കിന്റെ മാനേജ്‌മെന്റ് രീതികളും സ്ഥാനാർത്ഥി നിർണ്ണയവും പാളിയതാണ് തിരിച്ചടിയായത്," അദ്ദേഹം പറഞ്ഞു.

Mamata Banerjee
TMC Will Win Big in Bengal Says Mamata Banerjee Calls Exit Polls a Market Trick.file

മമതയെന്ന ഏക അച്ചുതണ്ട്; പാളിയ തന്ത്രങ്ങൾ

മമത ബാനർജി എന്ന വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ടിഎംസിയുടെ രാഷ്ട്രീയ മാതൃക ഇപ്പോൾ വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ അടിത്തറയിൽ വിള്ളലുകൾ വീഴുന്നത് സ്വാഭാവികമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 15 വർഷത്തെ ഭരണവിരുദ്ധ വികാരം, നിയമന കുംഭകോണങ്ങൾ, അഴിമതി ആരോപണങ്ങൾ, തദ്ദേശഭരണ തലത്തിലെ വിഭാഗീയത എന്നിവ മമതയുടെ വ്യക്തിപ്രഭാവത്തെപ്പോലും നിഷ്പ്രഭമാക്കി.

അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടന്ന സംഘടനാരീതിയോടുള്ള എതിർപ്പും ഇപ്പോൾ മറനീക്കി പുറത്തുവരികയാണ്. താഴെത്തട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ പരിഗണിക്കാതെ ഐ-പാക്കിനെ വിശ്വസിച്ച് നടത്തിയ മാറ്റങ്ങൾ തിരിച്ചടിയായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.

Mamata Banerjee
'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

ഇടതുപക്ഷത്തോട് കൈകോർക്കാൻ മമത? രാഷ്ട്രീയ യാഥാർത്ഥ്യം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശനിയാഴ്ച മമത ബാനർജി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ പോരാടാൻ ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര ഒന്നിക്കണമെന്ന മമതയുടെ ആഹ്വാനം പാർട്ടിയുടെ ഗതികേടിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ആരെ പുറത്താക്കിയാണോ മമത വളർന്നത്, അവരോട് തന്നെ സഹായം തേടേണ്ടി വരുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു.

പഞ്ചായത്തുകളിലും നഗരസഭകളിലും ഇനി വലിയ തോതിലുള്ള കൂറുമാറ്റം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. 2011-ൽ ഇടത് മുന്നണിക്ക് സംഭവിച്ചതിന് സമാനമായ ഒരു തകർച്ച തങ്ങളെയും കാത്തിരിക്കുന്നുണ്ടോ എന്ന ഭീതിയിലാണ് ടിഎംസി പ്രവർത്തകർ.

English Summary: Internal rifts within Trinamool Congress, comes alive as party faces a tough time ahead, with Mamata, the lone warrior

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com