'ആരെയും ഭയക്കില്ല; അരിഞ്ഞു വീഴ്ത്തും'; ദിവസങ്ങളോളം ഭക്ഷണവും ഉറക്കവും വേണ്ട; എന്താണ് ജിഹാദി ഡ്രഗ്‌സ് ?

ശ്രദ്ധക്കുറവ്, എഡിഎച്ച്ഡി, ഉറക്കമില്ലായ്മ തുടങ്ങിയ രോഗാവസ്ഥയ്ക്കു നല്‍കിയിരുന്ന മരുന്നായിരുന്നു കാപ്റ്റഗണ്‍.
Why is Captagon called the Jihadi Pill?
പ്രതീകാത്മക ചിത്രംAI Generated
Updated on
1 min read

'ഓപ്പറേഷന്‍ റേജ്പില്‍' എന്ന അതീവ രഹസ്യ ഔത്യത്തിലൂടെ 182 കോടി രൂപയുടെ 'കാപ്റ്റഗണ്‍' പിടിച്ചെടുത്തതോടെ 'ജിഹാദി പില്‍' അഥവാ 'ജിഹാദി ഡ്രഗ്‌' എന്ന പേര് ശ്രദ്ധനേടുകയാണ്. ഇന്ത്യയില്‍ ആദ്യമായി ഈ മയക്കുമരുന്നിന്റെ വന്‍ ശേഖരം പിടികൂടിയത് ആശങ്ക സൃഷ്ടിക്കുകയാണ്.

എന്താണ് കാപ്റ്റഗണ്‍? എന്തിനാണ് ഈ മരുന്നുകളെ ജിഹാദി പില്‍ എന്നു വിളിക്കുന്നത്? പരിശോധിക്കാം.

Why is Captagon called the Jihadi Pill?
മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

കാപ്റ്റഗണ്‍ എന്നത് ഫെനെഥൈലിന്‍ എന്ന മരുന്നിന്റെ വ്യാപാരനാമമായിരുന്നു. 1960 കളില്‍ ശ്രദ്ധക്കുറവ്, എഡിഎച്ച്ഡി, ഉറക്കമില്ലായ്മ തുടങ്ങിയ രോഗാവസ്ഥയ്ക്കു നല്‍കിയിരുന്ന ഈ മരുന്ന് അതിന്റെ അമിത ലഹരിപ്രഭാവം മുന്‍നിര്‍ത്തി ലോകമെമ്പാടും നിരോധിച്ചു. അനധികൃതമായി നിര്‍മിക്കുന്ന ഈ മരുന്നില്‍ ആംഫെറ്റമൈന്‍, മെത്താഫെറ്റമൈന്‍, കഫീന്‍ തുടങ്ങിയ ശക്തമായ ഉത്തേജക രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്.

Why is Captagon called the Jihadi Pill?
തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി; ആഭ്യന്തരവും പോലീസും മുഖ്യമന്ത്രി വിജയ്ക്ക്, സെങ്കോട്ടയ്യൻ ധനമന്ത്രി

ഈ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് മണിക്കൂറുകളോളം ഉറക്കമില്ലാതിരിക്കാന്‍ സാധിക്കും. വിശപ്പും ക്ഷീണവും കുറയും. ആത്മവിശ്വാസം, ആക്രമണ സ്വഭാവം, ഭയമില്ലായ്മ എന്നിവ വര്‍ധിക്കും. അതിനൊപ്പംതന്നെ മാനസിക അസ്വസ്ഥത, തെറ്റായ തീരുമാനങ്ങളെടുക്കാനുള്ള പ്രവണത, അക്രമണസ്വഭാവം, ലഹരി ആസക്തി എന്നിവയും കാണപ്പെടുന്നു.

'ഐഎസ്‌ഐസ്' അഥവാ 'ഇസ്ലാമിക് സ്‌റ്റേ്റ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ' പോലുള്ള തീവ്രവാദ സംഘടനകള്‍ യുദ്ധസമയത്ത് പോരാളികള്‍ക്ക് ഭയം കുറയ്ക്കാനും നീണ്ട സമയം ജാഗരൂകരായി തുടരാനും ഈ മരുന്നു നല്‍കിയിരുന്നതായാണ് പറയപ്പെടുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്ത് ഈ മയക്കുമരുന്നിന്റെ ഉത്പാദനം വന്‍തോതില്‍ വര്‍ധിച്ചുവെന്നും വര്‍ഷങ്ങളായി ആരോപിക്കപ്പെടുന്നുണ്ട്. അതിനാലാണ് അന്താരാഷ്ട്ര മാധ്യമങ്ങളും സുരക്ഷാ ഏജന്‍സികളും കാപ്റ്റഗണിനെ ജിഹാദി ഡ്രഗ് എന്നു വിശേഷിപ്പിച്ചത്.

Why is Captagon called the Jihadi Pill?
വാടക കൊടുക്കാന്‍ പണമില്ല; ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് 'കാഴ്ചവച്ച്' യുവാവ്; കൊടുംക്രൂരത, അറസ്റ്റില്‍

കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനാകുന്നതും ഉയര്‍ന്ന ലാഭമുള്ളതുമായ മയക്കുമരുന്നായതുകൊണ്ടുതന്നെ വളരെവേഗത്തിലാണ് കാപ്റ്റഗണ്‍ വ്യാപിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട സിന്തറ്റിക് മയക്കുമരുന്ന് ഭീഷണികളില്‍ ഒന്നായി അന്താരാഷ്ട്ര ഏജന്‍സികള്‍ കാപ്റ്റഗണ്‍ വ്യാപാരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Summary

What is Captagon? Why is this drug called the Jihadi Pill?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com