'ലാ ഇലാഹ ഇല്ലല്ലാഹ്', പഹല്‍ഗാമിലെ ഭീകരര്‍ ചൊല്ലാന്‍ പറഞ്ഞ 'കലിമ' എന്താണ്?

കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്.
What Is Kalima? The Sacred Islamic Verse Cited By Pahalgam Survivors
വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ പിതാവിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍, പഹല്‍ഗാം ഭീകരാക്രമണത്തിലാണ് ചെന്നൈ സ്വദേശി മധുസൂദനന്‍ റാവു കൊല്ലപ്പെട്ടത് പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ പുല്‍മേടുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് രാജ്യം മുഴുവന്‍ ഇനിയും മുക്തമായിട്ടില്ല. ആക്രമണത്തിന് ഇരയായവരില്‍ കൂടുതലും വിനോദ സഞ്ചാരികള്‍ ആയിരുന്നു. അക്രമികള്‍ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചുവെന്നാണ് അതിജീവിച്ചവര്‍ പറയുന്നത്. കലിമ ചൊല്ലാന്‍ പറഞ്ഞുവെന്നും അത് ചെയ്യാത്തവരെ വെടിവെച്ച് കൊന്നുവെന്നുമാണ് ജീവിച്ചിരിക്കുന്നവരുടെ വാക്കുകള്‍. എന്നാല്‍ എന്താണ് കലിമ?

'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്'- അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്-ഈ വാക്കുകള്‍ മുസ്ലീംങ്ങള്‍ക്ക് പവിത്രമാണ്. ഇതൊരു വിശ്വാസ പ്രഖ്യാപനമാണ്. കലിമ നവജാത ശിശുവിന്റെ ചെവിയില്‍ മന്ത്രിക്കുകയും ദിവസേനയുള്ള അഞ്ച് നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുകയും മരണ സമയത്ത് ഒരു വിശ്വാസിയുടെ ചുണ്ടില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കലിമ ദൈവത്തിലും അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയിലുമുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. കലിമ എന്നത് വാക്ക് അല്ലെങ്കില്‍ പ്രസ്താവന എന്നര്‍ഥം വരുന്ന ഒരു അറബി പദമാണ്

ആറ് കലിമകള്‍

ഇസ്ലാമില്‍ ആറ് കലിമകളുണ്ട്.

കലിമ തയ്യിബ്- അല്ലാഹുവിന്റേയും മുഹമ്മദിന്റെ പ്രവാചകത്വത്തിനേയും ഏകത്വം

കലിമ ഷഹാദ- ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ ചൊല്ലുന്ന വിശ്വാസത്തിന്റെ സാക്ഷ്യം

കലിമ തംജീദ്- അല്ലാഹുവിന്റെ മഹത്വത്തെയും കാരുണ്യത്തെയും മഹത്വപ്പെടുത്തുന്നു

കലിമ തൗഹീദ്- അല്ലാഹുവിന്റെ ഐക്യത്തേയും ജീവിതത്തിന്റേയും മരണത്തിനും മേലുള്ള അവന്റെ ശക്തിയെയും കുറിച്ച് സംസാരിക്കുന്നു.

കലിമ അസ്തഗ്ഫാര്‍- അറിയപ്പെടുന്നതും അറിയാത്തതുമായ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു

കലിമ റദ്ദേ കുഫ്ര്‍- അവിശ്വാസത്തേയും പാപകരമായ പ്രവൃത്തികളേയും നിരസിക്കുന്നു

കലിമകള്‍ എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?

ആറ് കലിമകള്‍ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകന്റെ പ്രാധാന്യം, പാപമോചനം തേടേണ്ടതിന്റെ ആവശ്യകത, പാപത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവ മുസ്ലീങ്ങളെ പഠിപ്പിക്കുന്നു. അവ പാരായണം ചെയ്യുന്നത് മുസ്ലീങ്ങളെ ചിന്തിക്കാനും പശ്ചാത്തപിക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്നു. അസമിലെ പ്രൊഫസര്‍ ദേബാബിഷ് ഭട്ടാചാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിയും പറയുന്നത് ഭീകരര്‍ തോക്കുമായി വന്ന് കലിമ എന്ന് പറഞ്ഞുവെന്നാണ്. എന്താണ് എന്ന് തിരിച്ചു ചോദിച്ചവരെ അപ്പോള്‍ തന്നെ വെടിവെക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com