'ഈ നഷ്ടം ആര് നികത്തും?': ഇന്ത്യാ മുന്നണി റാലിയിൽ 11,000 കോടിയുടെ നഷ്ടമെന്ന് ഡൽഹിയിലെ വ്യാപാരികൾ

ഹോട്ടൽ-ടൂറിസം മേഖലയ്ക്ക് 500 കോടിയുടെ ആഘാതമെന്നും വ്യാപാരികൾ
Rahul Gandhi|Chalo Dilli March
Rahul Gandhi|Chalo Dilli March
Edited By:
Updated on: 
2 min read

ന്യൂഡൽഹി: രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത വേദിയായ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ റാലിയെ തുടർന്ന് വിപണിയിൽ 11,000 കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടായെന്ന് വ്യാപാരി സംഘടനകൾ. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും സജീവമാകേണ്ട ഉത്സവ സീസണിൽ ഉണ്ടായ ഈ കനത്ത സാമ്പത്തിക തിരിച്ചടി ചൂണ്ടിക്കാട്ടി 'ഈ നഷ്ടം ആര് നികത്തും?' എന്ന ചോദ്യവുമായി ഡൽഹിയിലെ വ്യാപാരികളുടെ കൂട്ടായ്മയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രംഗത്തെത്തി. റാലി വിപണിയെ പൂർണ്ണമായി നിശ്ചലമാക്കിയെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

റാലി മൂലം കച്ചവടം തകരുമെന്ന ആശങ്കയിൽ ദീപാവലി കഴിയുന്നത് വരെയെങ്കിലും സമരം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നൂറിലധികം വ്യാപാര അസോസിയേഷനുകൾ കത്തയച്ചിരുന്നുവെന്ന് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി. എന്നാൽ ഇത് അവഗണിച്ച് നടത്തിയ സമരം മൂലം നവംബർ ഒന്നിന് മാത്രം ഡൽഹിക്ക് 11,000 കോടി രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടമാണുണ്ടായത്. രാംലീല മൈതാനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കശ്മീരി ഗേറ്റ്, ചാന്ദ്‌നി ചൗക്ക്, ചാബ്‌രി ബസാർ, ഖാരി ബവോലി, സദർ ബസാർ, പഹാഡ്ഗഞ്ച്, കനോട്ട് പ്ലേസ്, പാലിക ബസാർ, കരോൾ ബാഗ് അടക്കമുള്ള പ്രധാന വിപണികളിലെല്ലാം വ്യാപാരം നിലച്ചു. ഈ മേഖലകളിലെ മൂന്ന് ലക്ഷത്തോളം വരുന്ന കടകളിൽ രണ്ടര ലക്ഷത്തോളം കടകൾ പൂർണ്ണമായി അടഞ്ഞുകിടന്നതോടെ ചില്ലറ -മൊത്തവ്യാപാര മേഖലയിൽ മാത്രം 8,800 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Rahul Gandhi|Chalo Dilli March
'നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം'

റാലിയുടെ ഭാഗമായി ഏർപ്പെടുത്തിയ കർശന ഗതാഗത നിയന്ത്രണങ്ങൾ കാരണം പത്ത് കിലോമീറ്റർ ചുറ്റളവിൽ ചരക്കുനീക്കം പൂർണ്ണമായി സ്തംഭിച്ചു. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലകളിൽ മാത്രം 1,500 കോടി രൂപയുടെ വ്യാപാര നഷ്ടം സംഭവിച്ചു. ആഘോഷ സീസണിൽ ഡൽഹിയിലെ മൊത്തവിപണിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ കെട്ടിക്കിടന്നത് വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചു.

Rahul Gandhi|Chalo Dilli March
ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് 'മുറസു'; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

സെൻട്രൽ ഡൽഹിയിലെ കനോട്ട് പ്ലേസ്, പഹാഡ്ഗഞ്ച്, ദരിയാഗഞ്ച്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ മേഖലകളിലെ രണ്ടായിരത്തിലധികം ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ എന്നിവയിൽ മുൻകൂട്ടി ക്രമീകരിച്ചിരുന്ന ബുക്കിംഗുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. ഇതിലൂടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. നഗരം നിശ്ചലമായതോടെ ചുമട്ടുതൊഴിലാളികൾ, സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നവർ, ഓട്ടോറിക്ഷ-ഇ റിക്ഷാ ഡ്രൈവർമാർ, തെരുവ് കച്ചവടക്കാർ ഉൾപ്പെടെ അസംഘടിത മേഖലയിലെ 20 ലക്ഷത്തോളം തൊഴിലാളികൾക്ക് അന്നത്തെ ദിവസക്കൂലി നഷ്ടമായി. ഈ തൊഴിലാളി വിഭാഗങ്ങൾക്ക് മാത്രമായി 200 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചതായും സിടിഐ ചൂണ്ടിക്കാട്ടി.

Rahul Gandhi|Chalo Dilli March
കണക്കിനോ സയൻസിനോ തോറ്റാലും പത്താം ക്ലാസ് ജയിക്കാം: ഐടിയും എഐയും അടക്കം 22 സ്കിൽ വിഷയങ്ങളുമായി സിബിഎസ്ഇ

ബിജെപിക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് ബ്രിജേഷ് ഗോയൽ വ്യക്തമാക്കി. തങ്ങൾ കച്ചവടക്കാരാണെന്നും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഉത്സവ സീസണിലെ ഇത്തരം പണിമുടക്കുകളും റാലികളും മൂലം വ്യാപാരികൾക്കും ഫാക്ടറി ഉടമകൾക്കും ചെറുകിട കച്ചവടക്കാർക്കും ഉണ്ടായ ഭീമമായ നഷ്ടം ആര് നികത്തുമെന്നും ചോദിച്ചു.

അതേസമയം, വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന് കേന്ദ്ര ഭരണകൂടവും ബിജെപിയുമാണ് ഉത്തരവാദികളെന്ന മറുവാദവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. റാലിക്കെത്തുന്ന സാധാരണക്കാരോട് ഡൽഹിയിലെ പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്ന് തങ്ങൾ മുൻകൂട്ടി നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ വിപണിയിലേക്ക് എത്തുന്നത് തടയാനും റാലി അലങ്കോലപ്പെടുത്താനും ലക്ഷ്യമിട്ട് ബിജെപി ഭരണകൂടം കനോട്ട് പ്ലേസ് അടക്കമുള്ള കേന്ദ്രങ്ങളിലെ മുഴുവൻ കടകളും നിർബന്ധപൂർവ്വം അടപ്പിക്കുകയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ രാഹുൽ ഗാന്ധി ആരോപിച്ചു.

Rahul Gandhi|Chalo Dilli March
വാജ്‌പേയ് ആയി അരങ്ങിലെത്തി കേന്ദ്രമന്ത്രി; കസറിയെന്ന് കാണികള്‍
Summary

Posing the blunt question "Who will compensate our losses?", the Chamber of Trade and Industry (CTI), an apex body representing Delhi's traders, has raised strong grievances after estimating an economic hit of nearly ₹11,000 crore caused by the opposition INDIA bloc's mega rally at the Ramlila Grounds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER