'ഭര്‍ത്താവിനെ തേടുന്ന ഭാര്യ'; തമിഴ് മക്കള്‍ക്ക് മാത്രം അറിയാവുന്ന കഥ'; വിജയ്ക്ക് മറുപടി

സ്പീക്കറുടെ അനുമതിയോടെ ഒരു കുട്ടിക്കഥ പറഞ്ഞ വിജയിന് തമിഴ്നാടിന് അറിയാവുന്ന ഒരു കഥയേയുള്ളു. അത് ചെങ്കല്‍പേട്ട് കോടതിയില്‍ ഭര്‍ത്താവിനെ തേടുന്ന ഭാര്യയുടെ കഥയാണ്.
'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay
ഉദയ്‌നിധി സ്റ്റാലിന്‍- വിജയ്
Author:
Updated on
2 min read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍. സഭയിലെ ഉദയനിധിയുടെ വിമര്‍ശനം വ്യക്തിപരമായ തലത്തിലേക്ക് മാറുകയും ചെയ്തു. ചെങ്കല്‍പേട്ട് കോടതിയില്‍ ഭര്‍ത്താവിനെ തേടുന്ന ഭാര്യയുടെ കഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. 27 വര്‍ഷത്തെ വിവാഹ ജീവിതം നിമയപരമായി വേര്‍പിരിയല്‍ ആവശ്യപ്പെട്ട് വിജയ് യുടെ ഭാര്യ ചെങ്കല്‍പേട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ചൂണ്ടാക്കാട്ടിയായിരുന്നു ഉദയനിധിയുടെ വിമര്‍ശനം.

'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay
'ജയിച്ചിട്ടും ചിലര്‍ എന്നെ വെറുമൊരു നടന്‍ എന്ന് വിളിച്ചു കളിയാക്കുന്നു', ദ്വിഭാഷ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിജയ് സഭയില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രേരണയാലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞ് വിജയ് കര്‍ഷകരെ അപമാനിച്ചത് അപലപനീയമാണ്. അത് അവരുടെ അന്തസ്സ് ഇല്ലാതാക്കുന്നതാണ് ഉദയനിധി പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെ ഒരു കുട്ടിക്കഥ പറഞ്ഞ വിജയിന് തമിഴ്നാടിന് അറിയാവുന്ന ഒരു കഥയേയുള്ളു. അത് ചെങ്കല്‍പേട്ട് കോടതിയില്‍ ഭര്‍ത്താവിനെ തേടുന്ന ഭാര്യയുടെ കഥയാണെന്നും അത് ഇപ്പോഴെങ്കിലും വിജയ് മറന്നേക്കൂയെന്നും ഉദയനിധി പരിഹസിച്ചു.

മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മകന്‍ ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയില്‍ രാവിലെ സഭയില്‍ വിജയ് വിമര്‍ശിച്ചിരുന്നു. വിമര്‍ശിച്ച വിജയ്, കൊളത്തൂര്‍ മണ്ഡലത്തിലെ സ്റ്റാലിന്റെ തോല്‍വി പരാമര്‍ശിച്ചായിരുന്നു പരിഹാസം. മുന്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ തന്റെ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയില്‍ പറഞ്ഞു.

പ്രസംഗത്തിനിടെ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ പ്രശസ്തമായ സിനിമാ സ്‌റ്റൈലിലേക്ക് മാറി. 'ഒരു കുട്ടിക്കഥ സൊല്ലട്ടുമാ' എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തെ ആധാരമാക്കിയായിരുന്നു വിജയയുടെ അഴിമതി ആരോപണങ്ങള്‍. ഡിഎംകെ ഭരണകാലത്ത് പദവികള്‍ പണത്തിന് വില്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുന്‍ ഭരണാധികാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന ഡിഎംകെയുടെ വിമര്‍ശനത്തിനും വിജയ് കൃത്യമായ മറുപടി നല്‍കി. വെറും 40 ദിവസം മാത്രം പ്രായമുള്ള ഒരു സര്‍ക്കാരിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലഹരിവ്യാപനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും എങ്ങനെ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ ഭരണകൂടത്തിന്റെ വീഴ്ചകളാണെന്നും വിജയ് കുറ്റപ്പെടുത്തി.

തമിഴ്നാട് രാഷ്ട്രീയത്തില്‍ തങ്ങള്‍ 2.0, 3.0 പതിപ്പുകളാണെന്ന് അവകാശപ്പെട്ടവരെ ജനങ്ങള്‍ വീട്ടിലിരുത്തിയെന്ന് വിജയ് പരിഹസിച്ചു. ഇത് വെറും 'അഭിനേതാക്കളുടെ ഭരണം' ആണെന്ന ഡിഎംകെയുടെ പരിഹാസത്തിന്, യഥാര്‍ഥ ഭരണം എന്താണെന്ന് കാണാന്‍ പോകുന്നതേയുള്ളൂ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മുന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ പണം കട്ടു മുടിക്കാനല്ല താന്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെ പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ പണം പിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിജയ് സഭയില്‍ ആരോപിച്ചു. പൊതുമുതല്‍ തങ്ങള്‍ ഒരിക്കലും കൊള്ളയടിക്കില്ലെന്നും പുറത്തുവരുന്ന ഓരോ അഴിമതിക്കേസിലും അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ടിവികെ രാഷ്ട്രീയ അവസരവാദം കാണിക്കുകയാണെന്ന് ഡിഎംകെ അംഗങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചത്. സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിലെ മുന്‍ സഖ്യകക്ഷികളെ തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ടിവികെ കുതിരക്കച്ചവടം നടത്തിയെന്ന ഡിഎംകെയുടെ ആരോപണത്തെ വിജയ് തള്ളിക്കളഞ്ഞു. സിപിഎം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

സഭയില്‍ സ്റ്റാലിന്റെ വൈറലായ കൈയംഗ്യം വിജയ് അനുകരിച്ചത് ടിവികെ എംഎല്‍എമാരുടെ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഡിഎംകെ ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം സ്റ്റാലിന്‍ നടത്തിയ ഈ കൈയംഗ്യം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എല്ലാം അവസാനിച്ചു അല്ലെങ്കില്‍ എല്ലാം ഒത്തുതീര്‍പ്പായി എന്ന സൂചന നല്‍കുന്ന രീതിയിലായിരുന്നു സ്റ്റാലിന്റെ അന്നത്തെ ആംഗ്യം.

'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്
'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay
രാജ്യതലസ്ഥാനത്ത് കൊടുംക്രൂരത; 11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍
'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay
ഒരു മിനിറ്റില്‍ 1.5 ലക്ഷം ട്രെയിന്‍ ടിക്കറ്റ്; പുതിയ IRCTC വെബ്‌സൈറ്റ് ജൂലൈയില്‍
Summary

'Wife Looking For Husband': Udhayanidhi Stalin's Personal Attack On Vijay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com