'ഇത്തരം സ്‌നേഹ പ്രകടനങ്ങള്‍ വീടിനകത്ത് മതി'; അത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാക്കള്‍

ഇത് നമ്മുടെ സംസ്‌കാരമല്ല; നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇതല്ല പഠിപ്പിക്കുന്നത്. അത് നിങ്ങളുടെ വീടിനകത്ത് പരിശീലിക്കുക, അല്ലാതെ പൊതുസ്ഥലങ്ങളില്‍ വേണ്ട
Madhya Pradesh Minister's Remark On Rahul-Priyanka Gandhi Bond
രാഹുല്‍ ഗാന്ധി - പ്രിയങ്ക ഗാന്ധി
Updated on
1 min read

ഭോപ്പാല്‍: രാഹുല്‍ - പ്രിയങ്ക സ്‌നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാള്‍. സഹോദരര്‍ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന നഗരവികസനമന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി വിജയ് ഷാ. ഇരുവരുടെയും സ്‌നേഹപ്രകടനം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നല്ലെന്ന് വിജയ് ഷാ പറഞ്ഞു. സംഭവത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തുവന്നു,

Madhya Pradesh Minister's Remark On Rahul-Priyanka Gandhi Bond
'അതാണ് വിജയമെങ്കില്‍ നിങ്ങളത് ആസ്വദിച്ചോളൂ'; യുഎന്നില്‍ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

നേരത്തെയും അധിക്ഷേപകരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവാണ് കൈലാഷ് വിജയ് വര്‍ഗീയ. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ തന്നെ വെട്ടിലാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പാണ് രാഹൂല്‍ - പ്രിയങ്ക സ്‌നേഹപ്രകടനത്തിനെതിരെ വര്‍ഗീയ രംഗത്തെത്തിയത്. ഇന്ന് മന്ത്രി വിജയ് ഷാ ഒരു പൊതുപരിപാടിക്കിടെ ഇതിനെ പരസ്യമായി പിന്തുണയ്ക്കുയായിരുന്നു.

Madhya Pradesh Minister's Remark On Rahul-Priyanka Gandhi Bond
ലഡാക്ക് സംഘർഷം; പ്രതിഷേധക്കാരുമായി കേ​ന്ദ്രത്തിന്റെ സമവായ ചർച്ച ഇന്ന്

'ഇത് നമ്മുടെ സംസ്‌കാരമല്ല; നമ്മുടെ ആചാരങ്ങളും പാരമ്പര്യങ്ങളും ഇതല്ല പഠിപ്പിക്കുന്നത്. അത് നിങ്ങളുടെ വീടിനകത്ത് പരിശീലിക്കുക, അല്ലാതെ പൊതുസ്ഥലങ്ങളില്‍ വേണ്ട,' എന്ന് ഷാ പറഞ്ഞു. പ്രസംഗത്തിനിടെ സമീപത്തുണ്ടായിരുന്ന എംഎല്‍എ കാഞ്ചന്‍ തന്‍വെയെ ചൂണ്ടിക്കാട്ടി ഷാ ഇങ്ങനെ പറഞ്ഞു: 'ഇവരും എന്റെ സ്വന്തം സഹോദരിയാണ്, അപ്പോള്‍ ഞാന്‍ ഇവരെ പരസ്യമായി ചുംബിക്കുമോ? ഇന്ത്യന്‍ സംസ്‌കാരവും നാഗരികതയും ഇതൊന്നും പഠിപ്പിക്കുന്നില്ല.' ഷാ പറഞ്ഞു.

നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രിമാരുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്നവരെ മന്ത്രിസ്ഥാനത്തുനിന്ന മാറ്റാന്‍ ബിജെപി തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Summary

"Will I Kiss Her?" Row Deepens After Madhya Pradesh Minister's Remark On Rahul-Priyanka Gandhi Bond

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com