20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, കഴുത്തുഞെരിച്ച് കൊന്നു; യുവാക്കള്‍ അറസ്റ്റില്‍

ഭക്ഷണം പാചകം ചെയ്യാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

റായ്പൂര്‍: മഹാരാഷ്ട്രയില്‍ 30കാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് ഛത്തീസ്ഗഡില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത. ഏകദേശം 20 വയസ് പ്രായം വരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നു. മദ്യലഹരിയില്‍ കൃത്യം ചെയ്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെമേതാര ജില്ലയില്‍  വെള്ളിയാഴ്ചയാണ് സംഭവം.അമ്മയോടൊപ്പം കൃഷിസ്ഥലത്ത് പോയതാണ് യുവതി. അതിനിടെ യുവതിയുടെ അമ്മ കുളിക്കാന്‍ പോയി. ഈസമയത്ത് ഭക്ഷണം പാചകം ചെയ്യാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.  

വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് മദ്യപിച്ചെത്തിയ രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയെ തടഞ്ഞു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമത്തെ ശക്തമായി ചെറുക്കാന്‍ ശ്രമിച്ച യുവതിയെ പിന്നീട്‌ പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ അമ്മ, മകളെ കാണാതെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിനിടെ സംശയാസ്പദമായ
സാഹചര്യത്തില്‍ കണ്ട യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com