ഭര്‍ത്താവ് അശ്ലീല വീഡിയോ കാണുന്നു, രാത്രിയില്‍ സ്ത്രീകളുമായി 'സല്ലാപം'; യുവതി കോടതിയില്‍

അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന ഭര്‍ത്താവിന്റെ ശീലത്തിനെതിരെ യുവതി കോടതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന ഭര്‍ത്താവിന്റെ സ്വഭാവത്തിനെതിരെ യുവതി കോടതിയില്‍. രാത്രി സമയങ്ങളില്‍ സ്ത്രീകളുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തി സല്ലപിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

ബംഗളൂരുവിലാണ് സംഭവം. 36കാരി രണ്ടുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. യുവാവ് ലക്ഷങ്ങള്‍ സ്ത്രീധനം വാങ്ങിയാണ് തന്നെ വിവാഹം ചെയ്തത്. കല്യാണത്തിന് ശേഷമാണ് യുവാവിന് പതിവായി അശ്ലീല വീഡിയോ കാണുന്ന സ്വഭാവമുണ്ടെന്ന് അറിയുന്നത്. രാത്രി സമയങ്ങളില്‍ പണം ചെലവഴിച്ച്
ഓണ്‍ലൈന്‍ ചാറ്റിലൂടെ സ്ത്രീകളുമായി സല്ലപിക്കുന്നതും കണ്ടെത്തി. ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടക്കത്തില്‍ യുവാവിന്റെ വീട്ടുകാരോട് പരാതിപ്പെട്ടു. സ്വഭാവം മാറ്റാന്‍ യുവാവിന് ഒരു അവസരം കൂടി നല്‍കണമെന്നതായിരുന്നു മാതാപിതാക്കളുടെ അഭ്യര്‍ഥന. എന്നാല്‍ തുടര്‍ന്നും ഒരു മാറ്റം ഉണ്ടായില്ല. മോശം സ്വഭാവത്തെ എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിക്കുകയും അസഭ്യം പറയാന്‍ തുടങ്ങുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഓണ്‍ലൈന്‍ ചാറ്റിനിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ മോചനം നേടിയ ആള്‍ എന്ന പേരില്‍ യുവാവ് അക്കൗണ്ട് തുറന്നതായും യുവതി ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pawan Pathak
Ayodhya Ram Temple
meta
court news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com