തെലങ്കാനയില്‍ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു; 30 പേര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി; വീഡിയോ

തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ് പൂര്‍ണമായി കത്തിനശിച്ചു.
തെലങ്കാനയില്‍ ബസിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചപ്പോള്‍
തെലങ്കാനയില്‍ ബസിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചപ്പോള്‍
Updated on
1 min read

ഹൈദരബാദ്:   ബസിന് തീപിടിച്ച് യാത്രക്കാരി  വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബസ് പൂര്‍ണമായി കത്തിനശിച്ചു.

ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ആകെ മുപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൊളളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമല്ലെന്ന്് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com