പോസ്റ്റിൽ വലിഞ്ഞു കയറി യുവതി, നരേന്ദ്ര മോദി/ എക്‌സ്
പോസ്റ്റിൽ വലിഞ്ഞു കയറി യുവതി, നരേന്ദ്ര മോദി/ എക്‌സ്

സമ്മേളനത്തിനിടെ പോസ്റ്റിൽ വലിഞ്ഞു കയറി യുവതി; പ്രസം​ഗം നിർത്തി അനുനയിപ്പിച്ച് മോദി, വിഡിയോ 

ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനിടെയാണ് സംഭവം
Published on

ഹൈദരാബാദ്: പ്രധാന മന്ത്രിയോട് സംസാരിക്കുന്നതിനായി സമ്മേളന മൈതാനത്തെ പോസ്റ്റിൽ വലിയഞ്ഞു കയറിയ യുവതിയെ അനുനയിപ്പിച്ച് നരേന്ദ്ര മോദി. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ലൈറ്റുകൾ ഘടിപ്പിച്ച പോസ്റ്റിൽ കയറിയ യുവതിയോട് പ്രസം​ഗം നിർത്തി താഴെയിറങ്ങാൻ പ്രധാനമന്ത്രി അഭ്യർഥിച്ചു. അവർക്ക് പറയാനുള്ളത് കേൾക്കാമെന്ന ഉറപ്പും നൽകി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. പ്രവർത്തകർ യുവതിയെ താഴെയിറക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസം​ഗം തുടർന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com