നാലു വയസുള്ള കുട്ടി അയൽക്കാരന്റെ വീടിന് മുന്നിൽ മൂത്രമൊഴിച്ചു ; അമ്മയെ വെട്ടിക്കൊന്നു

സാവിത്രിയുടെ മകന്‍ അടുത്ത വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : നാലു വയസുള്ള മകന്‍ അയല്‍ക്കാരന്റെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിന് അമ്മയെ വെട്ടിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. 33 കാരിയായ സാവിത്രി റാണയാണ് കൊല്ലപ്പെട്ടത്. 

അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് സാവിത്രിയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഓ​ഗസ്റ്റ് 11 ന് രാത്രി 11.30 ഓടെയാണ് പ്രതി കത്തിയുമായി വീട്ടിലെത്തി സാവിത്രിയെ ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സാവിത്രി മരിച്ചു. 

ഏതാനും ദിവസം മുമ്പ് സാവിത്രിയുടെ മകന്‍ അടുത്ത വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. അയല്‍ക്കാരും നാട്ടുകാരും ഇടപെട്ട് വഴക്ക് അവസാനിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com