ഭോപ്പാല്‍: അയല്‍വാസിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ യുവതി ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ധ്യാന്‍ സിങ്ങിനോട് കുട്ടി കാര്യങ്ങള്‍ പറയുമെന്ന് ഭയന്നാണ് ജ്യോതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.
മകന്റെ മരണശേഷം ജ്യോതി ദുഃസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് ധ്യന്‍സിങ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
അയല്‍വാസിയായ ഉദയുമായി ജ്യോതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധ്യാന്‍ സിങിന്റെ പുതിയ കടയുടെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അയല്‍വാസികള്‍ ഉള്‍പ്പടെ നിരവധി പേരെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാവരും തിരക്കിലായപ്പോള്‍ ജ്യോതിയും ഉദയും ടെറസില്‍ ഏറെ സമയം ചെലവഴിച്ചു. ഈ സമയത്ത് ടെറസിലെത്തിയ കുട്ടി ഇരുവരെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തി.
തുടര്‍ന്ന് ഭയന്നുവിറച്ച ജ്യോതി മൂന്ന് വയസുള്ള മകനെ ടെറസില്‍ നിന്ന് താഴോട്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേ ദിവസം ആശുപത്രിയില്‍ വച്ച് മരിച്ചു. കുട്ടി അബദ്ധത്തില്‍ ടെറസില്‍ നിന്ന് വീണതാണെന്ന് ജ്യോതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മകന്റെ മരണത്തിന് പിന്നാലെ തുടര്‍ച്ചയായി ജ്യോതി ദുസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ കുറ്റം ഭര്‍ത്താവിനോട് സമ്മതിക്കുകയായിരുന്നു. ജ്യോതിയെയും അയല്‍വാസി ഉദയിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates